ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ ‘സീഫ്’ ഓണാഘോഷം സംഘടിപ്പിച്ചു. വനിതകൾക്കായി നടത്തിയ പായസ മത്സരം, മാവേലി എഴുന്നള്ളത്ത്, അത്തപ്പൂക്കളം, വനിതകളുടെയും പുരുഷന്മാരുടെയും വടംവലി എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പ്രോഗ്രാം കമ്മിറ്റി കൺവീനർ നാസർ ഖാദർ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് സുനിൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മധുരോദാരമായ ഭൂതകാലത്തിെൻറ സ്മരണകൾ അയവിറക്കി മാനുഷരെല്ലാം ഒന്നുപോലെ ആകണമെന്ന് ആഗ്രഹിക്കുന്ന മലയാളിയുടെ മനസ്സുപോലെ മറ്റൊന്ന് ലോകജനതക്കിടയിൽ വേറൊരിടത്തും നമുക്ക് കാണാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
സെക്രട്ടറി അഷ്റഫ് ആലുവ സ്വാഗതവും ട്രഷറർ റെജി പീറ്റർ നന്ദിയും പറഞ്ഞു. സുജ റെജി, മായ ജിബി, റൂബി അജ്മൽ എന്നിവരുടെ നേതൃത്വത്തിൽ വനിതാവേദി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചു. ആവേശകരമായ സീഫ്-ഈസ്റ്റേൺ പായസ മത്സരത്തിൽ സീന വർഗീസ്, എലിസബത്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾക്കുള്ള സ്വർണ നാണയങ്ങൾ കരസ്ഥമാക്കി. ഷറഫുദ്ദീൻ, ഷഫീഖ്, ഫൈസൽ വെള്ളാഞ്ഞി, അൻവർ സാദിഖ്, വിൻ ടോം, നിസാർ പള്ളിക്കര, ജിബി തമ്പി, കമാൽ കളമശ്ശേരി, ഷാബിൻ, സലാം, ഇബ്രാഹിം സാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.