റിയാദ്: കെ.എം.സി.സി മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ ആറ് മാസം നീണ്ടുനിന്ന ‘എസ്പെരൻസ 2023’ കാമ്പയിൻ സമാപിച്ചു. ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ എക്സിക്യൂട്ടിവ് ക്യാമ്പോട് കൂടി തുടങ്ങിയ സമാപന പരിപാടിയിൽ മണ്ഡലത്തിലെ പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. ജില്ല ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും മലപ്പുറം മുനിസിപ്പൽ ചെയർമാനുമായ മുജീബ് കാടേരി പ്രവർത്തകരുമായി സംവദിച്ചു. പി.സി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. അമീറലി പൂക്കോട്ടൂർ സ്വാഗതവും ഷുക്കൂർ വടക്കേമണ്ണ നന്ദിയും പറഞ്ഞു.
സമാപന സമ്മേളനം മലപ്പുറം എം.എൽ.എ പി. ഉബൈദുല്ല ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം ഇന്ത്യയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണെന്നും എന്നാൽ കെ.എം.സി.സി എന്ന സംഘടനയിലൂടെ മുസ്ലിം ലീഗ് പാർട്ടിയുടെ പേരും പെരുമയും പ്രവർത്തനവും ലോകത്ത് എല്ലായിടത്തും കാണാൻ പറ്റുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. മുജീബ് കാടേരി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ബഷീർ ഇരുമ്പുഴി അധ്യക്ഷത വഹിച്ചു.
ഷെരീഫ് സാഗർ രചിച്ച ‘ഷേറെ കേരള കെ.എം. സീതി സാഹിബ്’ എന്ന പുസ്തകത്തിന്റെ സൗദി തല പ്രകാശനം സൗദി കെ.എം.സി.സി നാഷനൽ സെക്രട്ടേറിയറ്റ് അംഗം ഉസ്മാനലി പാലത്തിങ്ങലിന് നൽകി പി. ഉബൈദുല്ല എം.എൽ.എ നിർവഹിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാഫി തുവൂർ പുസ്തക പരിചയം നടത്തി. ഫലസ്തീന് ജനതക്ക് ഐക്യദാര്ഢ്യം പ്രകടിപ്പിച്ച് നടന്ന പ്രാർഥന സദസ്സിന് ഷാഫി ദാരിമി പുല്ലാര നേതൃത്വം നൽകി.
നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട്, സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, മുജീബ് ഉപ്പട, ജലീൽ ഒഴുകൂർ, ഒ.ഐ.സി.സി നേതാവ് അബ്ദുല്ല വല്ലാഞ്ചിറ തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി ഷാഫി ചിറ്റത്തുപാറ ആമുഖ പ്രഭാഷണവും മണ്ഡലം ചെയർമാൻ യൂനുസ് നാണത്ത് കാമ്പയിൻ വിശദീകരണവും നടത്തി. ജനറൽ സെക്രട്ടറി സി.കെ. അബ്ദുറഹ്മാൻ സ്വാഗതവും ട്രഷറർ മുജീബ് പൂക്കോട്ടൂർ നന്ദിയും പറഞ്ഞു.
യൂനുസ് നാണത്ത്, പി.സി. അബ്ദുൽ മജീദ്, മുസമ്മിൽ കാളമ്പാടി, ഷുക്കൂർ വടക്കേമണ്ണ, ഷൗക്കത്ത് പുൽപ്പറ്റ, യൂനുസ് തോട്ടത്തിൽ, ജലീൽ പുൽപ്പറ്റ, ഫാസിൽ അരിമ്പ്ര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കാമ്പയിനിന്റെ ഭാഗമായി വിവിധ സമയങ്ങളിൽ മുസ്ലിം ലീഗ് സ്ഥാപക ദിനാഘോഷം, ബാല കേരളം, ലീഡേഴ്സ് ഗാതറിങ്, പ്രബന്ധ രചനാ മത്സരം, ക്വിസ് മത്സരം, സ്പോർട്സ് മീറ്റ്, തസ്കിയത് ക്യാമ്പ്, സി.എച്ച്. അനുസ്മരണം, ഭാഷാ സമര അനുസ്മരണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണവും ഹജ്ജ് വളൻറിയേഴ്സിനുള്ള ഉപഹാരവും വേദിയിൽ സമ്മാനിച്ചു. പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നേതാക്കളെ ഷാളണിയിച്ച് ആദരിച്ചു. കാമ്പയിൻ കോഓഡിനേറ്റർമാരായ യൂനുസ് കൈതക്കോടൻ, ഷാഫി ചിറ്റത്തുപാറ, അമീറലി പൂക്കോട്ടൂർ തുടങ്ങിയവർ കാമ്പയിൻ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.