ദമ്മാം: ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എജുകൈറ്റ്സിന് കീഴിൽ വിദ്യാർഥികൾക്കായി ‘ഇന്ത്യയുടെ ആത്മാവ്’ എന്ന വിഷയത്തിൽ നടത്തിയ ലേഖന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം മിദ്ലാജ് മിദു ബിൻ അബ്ബാസ് മുണ്ടക്കുളം കരസ്ഥമാക്കി. അസദുൽ ഇലാഹ് ബിൻ അസീം ആലപ്പുഴ, മുഹമ്മദ് അസ്ഹർ ബിൻ അബ്ദുൽ മജീദ് താനാളൂർ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
വിദ്യാഭ്യാസ പ്രവർത്തകൻ അബ്ദുൽ ജലീലിന്റെ നേതൃത്വത്തിലുള്ള ടീമാണ് വിധി നിർണയം നടത്തിയത്. ഇന്ത്യയുടെ സംസ്കാരവും പൈതൃകവും ദേശീയതയും പുതുതലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടാനുതകുന്ന രീതിയിലുള്ള രചനകളാണ് ലഭ്യമായതെന്ന് ജൂറി വിലയിരുത്തി. ലേഖന മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. ഏറ്റവും മികച്ച ആദ്യ മൂന്ന് രചനകൾക്ക് പ്രത്യേക സമ്മാനവും അനുമോദന പത്രവും മറ്റുള്ളവർക്ക് സർട്ടിഫിക്കറ്റും സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.