റിയാദ്: ഇന്ത്യൻ ഭരണഘടനയുടെ 75ാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുക, ജനാധിപത്യ അവകാശങ്ങള്‍ക്ക് നേരെയുള്ള ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ "ഭരണഘടനാ അവകാശ സംരക്ഷണവും, പ്രതിജ്ഞ സദസ്സും" സംഘടിപ്പിച്ചു.
ബത്ഹ സബർമതിയിൽ നടന്ന പരിപാടി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ പ്രതിഞ്ജ വാചകം ചൊല്ലിക്കൊടുത്തു. ലോകത്തെ തന്നെ ഏറ്റവും വലിയതും വിപുലവുമായ ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ.
എന്നാല്‍ ഭരണഘടന മാറ്റിയെഴുതാന്‍ എല്ലാതരത്തിലുമുള്ള ശ്രമങ്ങള്‍ നടത്തുന്ന മോദി സര്‍ക്കാർ ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ പദങ്ങള്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹരജി പരമോന്നത കോടതി തള്ളിയത് കഴിഞ്ഞ ദിവസമാണ്.
ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ്, സെക്കുലര്‍ ജനാധിപത്യ റിപ്പബ്ലിക്കായി തന്നെ തുടരുമെന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയായിരുന്നു ഈ വിധിയിലൂടെ സുപ്രീംകോടതി. ജനാധിപത്യത്തെ ഫാഷിസ്റ്റ് വർഗീയ ശക്തികൾ ഇല്ലായ്മ ചെയ്യുമ്പോഴും നീതിന്യായ പീഠങ്ങളിൽ ഇപ്പോഴും ഓരോ പൗരനും വിശ്വാസ്യത നിലനിൽക്കുന്നു എന്നതുതന്നെ ആശ്വാസകരമാണന്നും വല്ലാഞ്ചിറ പറഞ്ഞു.
ഭാരവാഹികളായ സജീർ പൂന്തുറ, അമീർ പട്ടണത്ത്, ഷുക്കൂർ ആലുവ, അസ്ക്കർ കണ്ണൂർ, റഹിമാൻ മുനമ്പത്ത്, സലീം അർത്തിയിൽ, ഷാനവാസ് മുനമ്പത്ത്, കെ.കെ തോമസ്, മജു സിവിൽ സ്റ്റേഷൻ, ഹാഷിം കണ്ണൂർ, കമറുദ്ധീൻ താമരക്കുളം, മൊയ്തീൻ മണ്ണാർക്കാട്, വഹീദ് വാഴക്കാട്, ജംഷീദ് തുവ്വൂർ, വിനീഷ് ഒതായി, ഭദ്രൻ തിരുവനന്തപുരം, സലീം പള്ളിയേൽ, അൻസായി ഷൗക്കത്ത്, സാദിഖ് വടപുറം, അലി അഹമ്മദ് ആസാദ് എന്നിവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.