ജുബൈൽ: ബീഫിെൻറ പേരിൽ ട്രെയിനില്‍ കൗമാരക്കാരനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നടന്നുവരുന്ന ഓണ്‍ലൈന്‍ പ്രചാരണപരിപാടിയായ 'നോട്ട് ഇന്‍ മൈ നെയിം' കാമ്പയിെൻറ ഭാഗമായി ജുബൈലിൽ സംഘടിപ്പിച്ച സംഗമം ശ്രദ്ധേയമായി. അന്യവൽകരണത്തിനും ധ്രുവീകരണത്തിനുമുള്ള ഏതു ഹീന ശ്രമങ്ങളെയും തുടക്കത്തിൽ തന്നെ ചെറുത്ത് തോൽപ്പിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. ജയൻ തച്ചമ്പാറ അധ്യക്ഷത വഹിച്ചു. അഡ്വ.ആൻറണി വിഷയാവതരണം നടത്തി. എ.കെ. അബ്ദുൽ അസീസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അബ്ദുൽ സുബ്ഹാൻ, ഇബ്രാഹിം പോട്ടേങ്ങൽ, ഹഫീസ് റഹ്മാൻ, ടി.പി റഷീദ്, അക്ബർ വാണിയമ്പലം, ബക്കർ പട്ടണത്ത്, മുഹമ്മദ് കുട്ടി മാവൂർ തുടങ്ങിയവർ സംസാരിച്ചു. സതീഷ് കുമാർ, അശ്റഫ് മൂവാറ്റുപുഴ, ശിഹാബ് കായംകുളം, സലീം ആലപ്പുഴ, ബാപ്പു തേഞ്ഞിപ്പാലം, ഉസ്മാൻ ഒട്ടുമ്മൽ, സൈഫുദ്ദീൻ പൊറ്റശ്ശേരി എന്നിവർ സംബന്ധിച്ചു. നൂഹ് പാപ്പിനിശ്ശേരി സ്വാഗതവും അജ്‌മൽ അബ്ദുല്ല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.