ലീഗ് മാർച്ച്​ ചെറുത്തുനിൽപ്പി​​െൻറ വിളംബരം -കെ.എം.സി.സി 

ദമ്മാം: രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വര്‍ഗീയ ഫാഷിസമെന്നും മതേതര ഇന്ത്യക്കായി മുസ്​ലിം ലീഗ് നടത്തുന്ന പോരാട്ടങ്ങളോട് പങ്കുചേരാൻ ജനാധിപത്യ വിശ്വാസികൾ തയാറാകണമെന്നും കെ.എം.സി.സി ഐക്യദാർഢ്യ സമ്മേളനം ആഹ്വാനം ചെയ്തു. മുസ്​ലിം ലീഗ് നടത്തുന്ന പാർലമ​​െൻറ്​ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്​ ദമ്മാം സെൻട്രൽ കമ്മിറ്റിയാണ് സംഗമം സംഘടിപ്പിച്ചത്. പ്രസിഡൻറ്​ കബീർ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. 

പ്രവിശ്യ സെക്രട്ടറി അശ്​റഫ് ആളത്ത് ഉദ്ഘാടനം ചെയ്തു. സാജിദ് ആറാട്ടുപുഴ മുഖ്യപ്രഭാഷണം നടത്തി. മാലിക് മഖ്ബൂൽ, റഹ്‌മാൻ കാരയാട്, മുനീബ് ഹസൻ എന്നിവർ സംസാരിച്ചു. സകരിയ്യ ഫൈസി, ഇബ്രാഹീം മൗലവി, റഹീം തൃശൂർ, ഫൈസൽ ഇരിക്കൂർ, അബ്​ദുൽ നാസർ കോഴിക്കോട്, മുഹമ്മദ്‌കുട്ടി തിരൂർ, മഹ്​മൂദ് പൂക്കാട്, ജൗഹർ കുനിയിൽ എന്നിവർ സംബന്ധിച്ചു. സെക്രട്ടറി മുജീബ് കൊളത്തൂർ സ്വാഗതവും സലാം മുയ്യം നന്ദിയും പറഞ്ഞു.

Tags:    
News Summary - events-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.