ജിദ്ദ: നവോദയ ശറഫിയ വെസ്റ്റ് യൂണിറ്റ് സംഘടിപ്പിച്ച ‘വെളിച്ചം 2017’ സാംസ്കാരിക സമ്മേളം എം. സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഭരണത്തിൽ ഫാഷിസ്റ്റ് ശക്തികളുടെ ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം പൊതുജനങ്ങൾക്കിടയിൽ അസഹിഷുണത വളർത്താൻ ഇടയാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു മതനിരപേക്ഷ സമൂഹത്തിൽ എന്ത് കഴിക്കണം, എന്ത് വസ്ത്രം ധരിക്കണം, എന്ത് വായിക്കണം, എന്ത് എഴുതണം എന്നുള്ളത് തികച്ചും വ്യക്തിപരമാണ്. അതിന് എതിരെയുള്ള നിലപാട് ഫാഷിസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രേഗ്രാം കമ്മറ്റി ചെയർമാൻ അബ്ബാസ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ നവോദയ രക്ഷാധികാരി വി.കെ. റഊഫ്, ജനറൽ സെക്രട്ടറി നവാസ് വെമ്പായം എന്നിവർ സംസാരിച്ചു.ബാലസംഘം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വേനൽതുമ്പി കലാജാഥയിൽ അവതരിപ്പിക്കുന്ന സംഗീത ശിൽപങ്ങളും ചെറുനാടകങ്ങളും അവതരിപ്പിച്ചു. വേനൽ തുമ്പി മുൻ പരിശീലകനും തീയറ്റർ അക്ടിവിസ്റ്റും ആയ മുഹ്സിൻ കാളികാവായിരുന്നു സംവിധായകൻ. പ്ലസ്ടുവിലും പത്താം ക്ലാസിലും കൂടുൽ എ വണ്‍ നേടിയ കുട്ടികൾക്ക് നവോദയ കുടുംബവേദി നൽകുന്ന അവാർഡ് തസ്ലീമ നൗറീൻ റാസിഖ് ( പ്ലസ് ടു), ഷഫ്‌നാസ് എൻ.എസ് (പത്താം ക്ലാസ്സ്) എന്നിവർ സ്വരാജിൽ നിന്ന് ഏറ്റുവാങ്ങി.പ്രോഗ്രാം കൺവീനർ അമീൻ അഫ്സൽ പാണക്കാട്, നൗഷാദ് എടപ്പറ്റ, ബഷീർ എന്നിവർ നേതൃത്വം നൽകി. പ്രേഗ്രാം കമ്മറ്റി കൺവീനർ മുജീബ് പൂന്താനം സ്വാഗതവും നൗഷാദ് വേങ്ങൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.