?. ???????? ?????? ???? ?????? ?????????? ?????? ?????? ????????? ?????????? ????? ?????? ???????? ??????????? ????????

ഇ. അഹമ്മദ്‌ സ്മാരക വോളി ട്രോഫി  പാകിസ്​താൻ ടീമിന്

ഹാഇൽ: കെ.എം.സി.സി ഹാഇൽ സെൻട്രൽ കമ്മിറ്റി സാംസ്കാരിക മേളയായ മെഗാ ഇൗവൻറി​​െൻറ ഭാഗമായി സംഘടിപ്പിച്ച വോളി ബാൾ ടൂർണമ​െൻറി​​െൻറ ഫൈനലിൽ പാകിസ്​താൻ പഞ്ചാബ്​ ടീം ഇ. അഹമ്മദ്​ സ്​മാരക ​ട്രോഫി നേടി. അഫ്​ഗാൻ ടീമിനെയാണ്​ ഫൈനലിൽ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് പാകിസ്​താൻ പഞ്ചാബ് തോൽപിച്ചത്​. ജേതാക്കൾക്കുള്ള ട്രോഫി കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ മൊയ്​തു മൊകേരിയും റണ്ണേഴ്​സ്​ അപ്പ്​ ട്രോഫി സംഘാടക സമിതി ചെയർമാൻ പി.എ സിദ്ദീഖ് മട്ടന്നൂരും സമ്മാനിച്ചു. 

സമ്മാന തുക അസ്റാർ അൽതസ്‌വീക്ക്​ എം.ഡി മുഹമ്മദ് രാജിയും റണ്ണേഴ്​സിനുള്ള സമ്മാന തുക ഫൈസൽ കൊല്ലവും വിതരണം ചെയ്തു. മികച്ച കളിക്കാർക്കും മറ്റുമുള്ള ഉപഹാരങ്ങൾ ടി. ഹംസ മൂപ്പൻ ഇരിട്ടി, അബ്​ദുല്ല കുംബ്ലെ, അസീസ് പാനൂർ, ഹാഷിം കൊല്ലം എന്നിവർ വിതരണം ചെയ്തു. മുനീർ തൊയക്കാവ്, വൈ.എം സജിദ്, ഖമറുദ്ദീൻ തൃശൂർ, റംഷീദ് ഒമ്പൻ, ഹുസ്സൈൻ വടുതല, സമീർ, അബ്​ദുറഹ്​മാൻ, അബി കാക്കയങ്ങാട്, നൗഷാദ് കല്ലായി, ആലു മയ്യിൽ, റസാഖ് കാക്കയങ്ങാട്, ഉസ്മാൻ അഞ്ചരക്കണ്ടി, മുസ്തഫ മുത്തു, സകരിയ കാവുമ്പാടി, ശരീഫ് കാവുമ്പാടി, നിയാസ് ചെമ്പിലോട്, സക്കരിയ സദിയാൻ, റാഫി അഞ്ചരക്കണ്ടി, സുബൈർ പാളയം, ബഷീർ വയനാട്, താജുദ്ദീൻ നല്ലൂർ, ജംഷി കാവുമ്പാടി എന്നിവർ നേതൃത്വം നൽകി. മുനീർ ആറളം സ്വാഗതവും ടി. ഹംസ മൂപ്പൻ ഇരിട്ടി നന്ദിയും പറഞ്ഞു. സിറ്റി ഫ്ലവറി​​െൻറ സഹകരണത്തോടെ കാണികൾക്ക് ഏർപ്പെടുത്തിയ സമ്മാന കൂപൺ പദ്ധതിയിൽ കണ്ണൂർ സ്വദേശി അഹ്​മദ് കുട്ടിക്ക് സമ്മാനം നേടി.

Tags:    
News Summary - events-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.