യാമ്പു: യാമ്പു ക്രിസ്്റ്റൽ കമ്പനിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ ക്രിസ്റ്റൽ മലയാളി അസോസിയേഷൻ പതിനൊന്നാമത് വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡൻറ് സലിം കോയക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ക്രിസ്്റ്റൽ സേഫ്റ്റി വകുപ്പിലെ ഉദ്യോഗസ്ഥനായ സജി ജോൺ സേഫ്റ്റി ബോധവത്‌കരണ ക്ലാസ് നടത്തി. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കമ്പനി ജീവനക്കാരെൻറ മകൾ കൃഷ്ണ പ്രതാപിനെ ചടങ്ങിൽ ആദരിച്ചു.
സാബു വെള്ളാരപ്പിള്ളി അവതരിപ്പിച്ച 'മല്ലു ടോക്', കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ എന്നിവ ആഘോഷത്തിന് മിഴിവേകി. സോജി ജേക്കബ്, ഒ.പി സുബൈർ, ഷംസുദ്ദീൻ, ബ്രിൻദ സോജി, ബിന്ദു സുഭാഷ്, നിഷിലാൽ, റിൻസി റെലീഷ്, ആസാദ്, ബഷീർ കപ്പക്കാടൻ, അജ്മൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നിയാസ് യൂസുഫ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.