??????? ???????????? ???????? ????? ????????? ??????????? ?????????? ??.?? ????????????? ???????? ??????????

വൃക്കരോഗ നിർണയ ക്യാമ്പ്​ സംഘടിപ്പിച്ചു

മക്ക: മക്കയില്‍ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റിയും ശിഫ അല്‍ബറക്ക മെഡിക്കല്‍ സ​െൻററും സംയുക്തമായി സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പും റിപ്പബ്ലിക് ദിനാഘോഷവും സംഘടിപ്പിച്ചു. ഒ.ഐ.സി.സി നേതാവ് കെ.സി അബ്്ദുറഹ്്മാൻ ഉദ്ഘാടനം ചെയ്തു. മക്ക കമ്മറ്റി ജനറല്‍ സെക്രട്ടറി ഷാജി ചുനക്കര അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തില്‍ വൃക്ക രോഗത്തി​​െൻറ ലക്ഷണങ്ങളും വരാതിരിക്കാനുള്ള ഭക്ഷണ രീതികളെ കുറിച്ചും ഡോക്ടര്‍ ഷഹീബും, പ്രവാസികള്‍ക്കിടയില്‍ വർധിച്ച് വരുന്ന മാരക രോഗങ്ങളെ കുറിച്ച് ഡോ. അല്‍മാസയും ക്ലാസുകൾക്ക് നേതൃത്വം നൽകി. 

കാസിം മദനി, മുഹമ്മദലി കാരക്കുന്ന്, ഹുസൈന്‍ കല്ലറ, ശാക്കിര്‍ കൊടുവള്ളി, ഫവാസ് ബിന്‍സാഗര്‍, ഷബീര്‍ കാക്കിയ, ശാഹിര്‍ ബിന്‍സാഗര്‍, ലത്തീഫ് കൂരിയാട്, ഷബീർ വല്ലംചിറ എന്നിവര്‍  സംസാരിച്ചു.ഡോ. താജുദ്ദീന്‍ റഹ്​മാന്‍, ഡോ. ബിലാല്‍, ഡോ.ഷാനവാസ്, ഡോ. ജുനൈദ്, ഡോ. റിഫാദ, ഡോ. അസ്മ, ഷാഹിര്‍ ബിന്‍സാഗര്‍, നിഷാദ്, ഹുസൈന്‍, അസലം വെള്ളൂര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നൽകി. ശിഫ അല്‍ബറക്ക അഡ്മിനിസ്​്ട്രേഷന്‍ മാനേജര്‍ എ.പി കുഞ്ഞാലി ഹാജി രക്തദാനം നടത്തിയ ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്​തു. ട്രഷറര്‍ അലവി കൊണ്ടോട്ടി സ്വാഗതവും ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ റഷീദ് ബിന്‍സാഗര്‍ നന്ദിയും പറഞ്ഞു. 

Tags:    
News Summary - events-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.