ദമ്മാം: കാത്തിരിപ്പുകൾെക്കാടുവിൽ തിയറ്റുകളിലേക്ക് എത്തിയ ദുൽഖർ സൽമാൻ സിനിമ 'കുറുപ്പി'ന് ദമ്മാമിലും ആവേശകരമായ വരവേൽപ്. റിലീസ് കഴിഞ്ഞ് രണ്ട് ദിവസം പിന്നിട്ടിട്ടും രാത്രി 12.30ന് നടന്ന ഷോയിൽ പോലും സദസ്സ് തിങ്ങിനിറഞ്ഞിരുന്നു.
കോവിഡ് പ്രതിസന്ധിയുടെ കാർമേഘങ്ങൾ നീങ്ങി സജീവതയിലേക്ക് സൗദി പ്രവാസി സമൂഹം എത്തുന്നതിെൻറ ആവേശകരമായ പ്രതികരണം കൂടിയായിരുന്നു 'കുറുപ്പ്' സിനിമക്ക് ലഭിച്ചത്. ലുലു മാളിലെ സിനിമ തിയറ്ററിൽ മലയാളി പ്രേക്ഷകരുടെ വൻ തിരക്കാണുണ്ടായത്. സിനിമ കാണുന്നതിനുമപ്പുറത്ത് സജീവതയുടെ താളലയങ്ങളിൽ അലിയാനുള്ള ജനങ്ങളുടെ ആഗ്രഹമായിരുന്നു തിയറ്ററുകളിൽ പ്രകടമായത്.
മൂന്നര പതിറ്റാണ്ടുകൾ മലയാളികളുടെ ഓർമകളിൽ പിടികിട്ടാത്ത പ്രതീകമായി അവശേഷിച്ച സുകുമാര കുറുപ്പിനെ മലയാള സിനിമ എങ്ങനെ അവതരിപ്പിക്കുന്നു എന്നറിയാനുള്ള കൗതുകം കൂടി ഇങ്ങനെ തിക്കിത്തിരക്കിയെത്തിയ ജനത്തിനുണ്ടായിരുന്നു. സൗദിയിൽ സിനിമ പ്രദർശിപ്പിച്ച് തുടങ്ങിയശേഷം ഇത്രയേറെ പ്രതികരണം ലഭിക്കുന്ന ആദ്യ മലയാളി സിനിമകൂടിയായി കുറുപ്പ്. ലുലു ഓഡേിറ്റോറിയത്തിൽ മ്യൂസിക് ഷോ അരങ്ങേറിയതും ജനങ്ങൾക്ക് ആഘോഷമായി.
വ്യാഴാഴ്ച രാത്രി ദമ്മാമിലെ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ കുറുപ്പിനെ വരവേൽക്കാൻ പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു.
ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ സുനിൽ മുഹമ്മദ് കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. മമ്മൂട്ടി ഫാൻസ് ഭാരവാഹികളായ താജു അയ്യാരിൽ, ലെയ്സൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.