ജിദ്ദ: എക്സിറ്റ് വിസ, റീഎൻട്രി വിസ അടിച്ച് രാജ്യത്ത് കഴിയുന്ന വിദേശികൾ കാലാവധി തീരും മുമ്പ് വിസ റദ്ദാക്കണമെന്ന് പാസ്പോർട്ട് ഡയക്ടറേറ്റ് ആവശ്യപ്പെട്ടു.
നിയമാനുസൃത പിഴ ചുമത്താതിരിക്കാനാണ്. കോവിഡ് 19 പ്രതിരോധ മുൻകരുതൽ നടപടികളുടെ ഭാഗമായി ബന്ധപ്പെട്ട വകുപ്പുകളുടെ ശിപാർശയനുസരിച്ച് രാജ്യത്ത് നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും റോഡ്, കപ്പൽ മാർഗമുള്ള യാത്രകളും നിർത്തിവെച്ചതിനെ തുടർന്നാണിതെന്നും പാസ്പോർട്ട് ഡയറക്ടറേറ്റ് പറഞ്ഞു.
വിസ കാലാവധി പരിശോധിക്കലും വിസ റദ്ദ് ചെയ്യലും ആഭ്യന്തര വകുപ്പിെൻറ ഇലക്ട്രോണിക് സേവനങ്ങളായ അബ്ശിർ, മുഖീം എന്നിവ വഴി ഉറപ്പുവരുത്താനാകും. നിയമലംഘനത്തിനുള്ള പിഴ ഒഴിവാകാൻ എല്ലാവരും നിർബന്ധമായും നിർദേശങ്ങൾ പാലിക്കണമെന്നും പാസ്പോർട്ട് ഡയറക്ടറേറ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.