റിയാദ്: സൗദി തലസ്ഥാനത്തെ വാദിലബനിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കാസർകോട് കാഞ്ഞങ്ങാട് സ്വദേശി മണികണ്ഠെൻറ (37) മൃതദേഹം നാട്ടിലെത്തിച്ചു. മുസാഹ്മിയയിൽനിന്നും റിയാദിലേക്ക് വരുന്നവഴി വാഹനം ചാറ്റൽമഴയിൽ റോഡിൽനിന്നും തെന്നിമാറി മറിഞ്ഞായിരുന്നു അപകടം. കഴിഞ്ഞ എട്ടുവർഷമായി ബദീഅയിൽ ഹൗസ് ഡ്രൈവർ ജോലിചെയ്യുന്ന മണികണ്ഠൻ, കാസർകോട് കാഞ്ഞങ്ങാട് ബാത്തൂർ വീട്ടിൽ പരേതരായ കണ്ണൻ-കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.
സഹോദരങ്ങൾ: രാമചന്ദ്രൻ, കുഞ്ഞികൃഷ്ണൻ, കരുണാകരൻ, ശാന്ത, ലക്ഷ്മി, കനക. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി. കോഴിക്കോട് വിമാനത്താവളത്തിൽനിന്നും ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.