ജുബൈൽ: പ്രവാസി വെൽഫെയർ ജുബൈൽ എട്ടംഗ കമ്മിറ്റിയോടെ വനിത ഘടകം രൂപവത്കരിച്ചു. കമ്മിറ്റി ഭാരവാഹികളായി ഫാസില റിയാസ് (പ്രസിഡന്റ്), സാറാ ഭായ് ടീച്ചർ (വൈസ് പ്രസിഡന്റ്), ഷബിന ജബീർ (സെക്രട്ടറി), ഉമൈമ അബ്ദുൽ ഗഫൂർ (ജോയന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. സമീന മലൂക്, നൂർജഹാൻ ഇസ്മായിൽ, ഫിദ നസീഫ, ഷിബിന മക്കാർ കുഞ്ഞ് എന്നിവരാണ് മറ്റു എക്സിക്യൂട്ടിവ് അംഗങ്ങൾ.
ഫാസില റിയാസിനെയും ഷിബിന മക്കാർ കുഞ്ഞിനേയും ജുബൈൽ റീജിയണൽ കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിൽ ജുബൈൽ റീജനൽ കമ്മിറ്റി പ്രസിഡന്റ് ശിഹാബ് മങ്ങാടൻ അധ്യക്ഷത വഹിച്ചു. ജനസേവന വിഭാഗം കൺവീനർ സൈഫുദ്ദീൻ പൊറ്റശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി നിയാസ് നാരകത്ത് സ്വാഗതവും പുതിയ വനിതാ പ്രസിഡന്റ് ഫാസില റിയാസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.