വൈവിധ്യങ്ങളുടെ ഇന്ത്യ; പ്രവാസി വെൽഫെയർ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

ജി​ദ്ദ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വെ​സ്‌​റ്റേ​ൺ പ്രൊ​വി​ൻ​സ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

‘വൈ​വി​ധ്യ​ങ്ങ​ളു​ടെ ഇ​ന്ത്യ’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ സൗ​ദി​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളാ​യ ജി​ദ്ദ, മ​ക്ക, മ​ദീ​ന, ത​ബൂ​ക്ക്, യാം​ബു, അ​സീ​ർ, ത്വാ​ഇ​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച ക​ഥ, ക​വി​ത, ലേ​ഖ​നം എ​ന്നി​ങ്ങ​നെ ര​ച​ന​ക​ളും മൂ​ന്നു​മി​നി​റ്റി​ൽ കൂ​ടാ​ത്ത വാ​ട്‌​സ്ആ​പ് പ്ര​സം​ഗ​വും റീ​ൽ​സ് മേ​ക്കി​ങ്ങു​മാ​ണ് മ​ത്സ​ര​ങ്ങ​ൾ. https://forms.gle/bHh1awnN6FTocLjM7 എ​ന്ന ഗൂ​ഗ്ൾ ഫോ​റം വ​ഴി ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ത​ങ്ങ​ളു​ടെ എ​ൻ​ട്രി​ക​ൾ 0568342617 എ​ന്ന ന​മ്പ​റി​ലേ​ക്ക് വാ​ട്‌​സ്ആ​പ് ആ​യാ​ണ് അ​യ​ക്കേ​ണ്ട​ത്. എ​ൻ​ട്രി​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 15 ആ​യി​രി​ക്കു​മെ​ന്നും മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Expatriate welfare team conducted various programs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.