റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) തൊഴില്‍ നൈപുണ്യ വികസനം ലക്ഷ്യമാക്കി ‘സ്കില്‍ അപ്-സ്റ്റെപ് അപ്’ എന്ന വിഷയത്തില്‍ ശിൽപശാല സംഘടിപ്പിക്കുന്നു.
ഈ മാസം 26ന് രാത്രി എട്ടിന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. തൊഴില്‍ രംഗത്തെ നൈപുണ്യം വളര്‍ത്തുകയും മികച്ച അവസരങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രവാസലോകത്ത് വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഉയരങ്ങളിലെത്താന്‍ പ്രചോദനവും സഹായവും സമ്മാനിക്കുന്നതാകും ശില്പശാല.
ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ച് ഗ്രൂപ് മിഡില്‍ ഈസ്റ്റ്-ആഫ്രിക്ക റീജനല്‍ ടെക്നിക്കല്‍ മാനേജരും സെൻറര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്റര്‍ ചെയര്‍മാനുമായ നവാസ് റഷീദ് ശില്പശാലക്ക് നേതൃത്വം നല്‍കും. കമ്പ്യൂട്ടര്‍ എൻജിനീയറിങ്ങിലും സൈക്കോളജിയിലും ബിരുദവും വിവിധ ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ നിരവധി സര്‍ട്ടിഫിക്കറ്റുകളും നവാസ് റഷീദ് നേടിയിട്ടുണ്ട്. രാജ്യാന്തര രംഗത്ത് കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്കുന്ന വിവിധ കരിയര്‍ ഗൈഡന്‍സ് പരിപാടികളില്‍ പരിശീലനവും നേടിയിട്ടുണ്ട്.
തൊഴില്‍ വളര്‍ച്ചക്ക് ആവശ്യമായ വിവിധ കഴിവുകള്‍, മികച്ച തൊഴിലുകളിലേക്ക് നയിക്കുന്ന ചുവടുകള്‍, തൊഴില്‍രംഗത്തെ കരുത്ത്, ബലഹീനത, അവസരം, ഭീഷണി എന്നിവ എങ്ങനെയാണ് തൊഴില്‍ അഭിവൃദ്ധിയെ സ്വാധീനിക്കുന്നത്, തൊഴില്‍ വർധിപ്പിക്കുന്നതിനുള്ള പ്ലാറ്റ്ഫോമുകള് എന്നിവ വിശകലനം ചെയ്യും. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം 20ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ശിൽപശാല. പ്രവേശനം സൗജന്യമാണ്. താൽപര്യമുള്ളവര് ലിങ്കില്‍ https://forms.gle/C2NKSWGMBfvvFxd7A രജിസ്റ്റര്‍ ചെയ്യണമെന്നും റിംഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.