ജിദ്ദ: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) ജിദ്ദ ചാപ്റ്റർ, ബിസിനസ് ഇനീഷ്യേറ്റിവ് ഗ്രൂപ്, ക്രിയേറ്റിവ് ലീഡർഷിപ് പ്രോഗ്രാം, സിജി വിമൻ കലക്ടിവ്, സിജി യൂത്ത് വിങ് എക്സി.അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്ന് മൗണ്ട് ബ്രീസ് വില്ലയിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു.
സ്പോര്‍ട്സ്, വിനോദ മത്സരങ്ങളുടെ സമാപനവും ഗസല്‍ സന്ധ്യയും പരിപാടിയിൽ അരങ്ങേറി. ബിസിനസ് മേഖലയില്‍ മികവ് പ്രകടിപ്പിച്ചതിന് മീഡിയവണ്‍ ടി.വി ചാനല്‍ നല്കിയ അവാര്‍ഡ് ജേതാക്കളായ ബ്രീസ് എയര്‍കണ്ടീഷനിങ് ചെയര്മാന് കെ.എം. റിയാസ്, അറേബ്യന്‍ ഹൊറിസോണ്‍ ചെയര്മാന് ശാക്കിര്‍ ഹുസൈന്, ഹാന്‍സ് ആൻഡ് പാര്‍ട്നേഴ്സ് മാനേജിങ് ഡയറക്ടര്‍ നജീബ് മുസ്ലിയാരകത്ത്.
അല്‍ ഹാസ്മി ഇന്റർനാഷനല്‍ സി.ഇ.ഒ എം.പി അബ്ദുല്‍ ഗഫൂർ, പ്രീമിയം ഇഖാമ കരസ്ഥമാക്കിയ ഉനൈസ് ചെറുമല എന്നിവര്‍ക്ക് കെ.എം മുസ്തഫ, കെ.ടി അബൂബക്കര്‍, എന്‍ജി. മുഹമ്മദ് കുഞ്ഞി, മുഹമ്മദ് ബൈജു, റഷീദ് അമീർ, അഡ്വ. ഫിറോസ് എന്നിവര്‍ ചേര്‍ന്ന് ഉപഹാരങ്ങള്‍ സമ്മാനിച്ചു. സിജി ചാപ്റ്റര്‍ ചെയര്മാന് എന്‍ജി. മുഹമ്മദ് കുഞ്ഞി അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വ്യത്യസ്തമായ പരിപാടികള്‍ അഷ്ഫാഖ് മേലെകണ്ടി, ആയിഷ റന്‍സി, മുഹമ്മദ് സജീര്‍, സപ്ന സികന്ദര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു. പുരുഷന്മാർക്കും കുട്ടികൾക്കും സ്ത്രീകൾക്കും വ്യത്യസ്ത കാറ്റഗറികളാക്കി നടന്ന സൈക്ലിഗങ്, ബൗളിങ് , ബാഡ്മിന്റൺ, ചെസ് എന്നീ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻസ് ട്രോഫി കരസ്ഥമാക്കിയ ടീം ക്യാപ്റ്റൻ ഡോ. നിഖിത ഫസൽ, ഡോ. ഫൈസലില്‍ നിന്നും ട്രോഫി ഏറ്റു വാങ്ങി.
മറ്റ് മൽസരവിജയികൾക്ക്, ഫസ്ലിന് അബ്ദു ഖാദർ, ഫവാസ് കാടപുറത്ത്, റഫീഖ് പേരോൾ, അനീസ ബൈജു, റൂബി സമീർ, നബീല റഫ്സിന എന്നിവർ സമ്മാനങ്ങൾ നൽകി. സിക്കന്ദര്‍, മിര്‍സ ശരിഫ്, കെ.ടി അബൂബക്കര്‍, ഡൊ. സി.കെ മുഹമ്മദ് ഫൈസല്‍ എന്നിവര്‍ ഗസല്‍ പരിപാടി അവതരിപ്പിച്ചു. ഡോ. റഷ മുഖ്യ അവതാരകയായിരുന്നു. അബ്ദുല്‍ ഹകീം നന്ദി പറഞ്ഞു. ഓവുങ്ങല്‍ മുഹമ്മദലി ഖുര്‍ആന്‍ പാരായണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.