വോയിസ് ഓഫ് വേൾഡ് ഫൗണ്ടേഷൻ യാംബു ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമവും ഗാനസന്ധ്യയും ബാബു പിള്ള കുട്ടനാട് ഉദ്ഘാടനം ചെയ്യുന്നു
യാംബു: സൗഹൃദ കൂട്ടായ്മയായ വോയിസ് ഓഫ് വേൾഡ് ഫൗണ്ടേഷൻ യാംബു ഏരിയ കമ്മിറ്റി കുടുംബസംഗമവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. യാംബു റദ്വ എൻജിനീയറിങ് കമ്പനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രസിഡൻറ് ബാബു പിള്ള കുട്ടനാട് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻറ് മുജീബ് പൂവച്ചൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിജയകുമാർ തിരുവനന്തപുരം, ബിജു ആലപ്പുഴ, നിഖിൽ പയ്യന്നൂർ, ഫിറോസ് തിരുവനന്തപുരം, രഹ്ന ഹരീഷ് എന്നിവർ സംസാരിച്ചു. ഹരീഷ് ആലപ്പുഴ, അസ്കർ ഒറ്റപ്പാലം, മുസ്തഫ മഞ്ചേശ്വരം എന്നിവർ ഗാനമാലപിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാവിരുന്നുകൾ പരിപാടിക്ക് മാറ്റു കൂട്ടി. ചെയർമാൻ മുഹമ്മദ് ശിഹാബുദ്ദീൻ പാലക്കാട് സ്വാഗതവും സഹൽ മലപ്പുറം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.