റിയാദ്: റിയാദ് സോഷ്യൽ മലയാളി കൾച്ചറൽ കൂട്ടായ്മ (എസ്.എം.സി) കോഓഡിനേറ്ററും ആറു വർഷമായി ഒലയയിലെ സ്പെഷലൈസ്ഡ് ആശുപത്രിയിലെ ജീവനക്കാരനുമായ അഹമ്മദ് കുട്ടി മാവൂരിന് യാത്രയയപ്പ് നൽകി. ചടങ്ങിൽ പ്രസിഡന്റ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ട്രഷറർ ബേബി തോമസ് സ്വാഗതവും വൈസ് പ്രസിഡന്റ് ജോണി തോമസ് നന്ദിയും പറഞ്ഞു.
ജനറൽ സെക്രട്ടറി ഫൈസൽ മുനീർ, ഭാരവാഹികളായ ഷിജി ഫ്രാൻസിസ്, മുരുകൻ പിള്ള, സിജോയ് ചാക്കോ, ജിന്റോ തോമസ്, ജെയ്സൺ തോമസ്, ബിനോയ് ഉലഹന്നാൻ, രഞ്ജു പാടത്, ശോശാമ്മ തുടങ്ങിയവർ സംസാരിച്ചു. ആര്യ ലസിത, ഷാരോൺ അഞ്ജു, ലിൻറു മീനുകുട്ടി, സുരഭി, അപർണ ലവ്ലി, ജസ്ന ജോസ്ലിൻ, ബീന, ശ്രുതി, നന്ദിത, മോഹന എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.