റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ആദ്യ വനിത പ്രസിഡൻറ് ജയന്തി മുരളീകൃഷ്ണന് ക്ലബ് യാത്രയയപ്പ് നൽകി.യോഗത്തിൽ റസൂൽ സലാം അധ്യക്ഷത വഹിച്ചു.
ക്ലബ് പ്രസിഡൻറ് നൗഷാദ് സ്വാഗതം പറഞ്ഞു. മുരളീകൃഷ്ണൻ, ഷൈനി ടീച്ചർ, മുനീർ, മൻസൂർ ബാബു, ഹസീന, മുരളികൃഷ്ണൻ, ഷൈനി ടീച്ചർ, മുനീർ, മൻസൂർ ബാബു, ഹസീന, കമർബാനു ടീച്ചർ, ഡോ. ഹസ്ന, ഡോ. അമൽ, മുരളി നായർ, നിഷ മുരളി, തോമസ് തുടങ്ങിയവർ സംസാരിച്ചു. ജയന്തി മുരളീകൃഷ്ണൻ നന്ദി പ്രസംഗം നടത്തി.
മലസ് ചെറീസ് റസ്റ്റാറൻറിൽ ചേർന്ന യോഗത്തിൽ ക്ലബ്ബ് അംഗങ്ങൾ ജയന്തിക്ക് ഫലകം സമ്മാനിച്ചു. ഈ മാസം രണ്ടാം വാരം ജയന്തി മുരളീകൃഷ്ണൻ നാട്ടിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.