പരപ്പനങ്ങാടി സ്വദേശി പനി ബാധിച്ച്​ റിയാദിൽ മരിച്ചു

റിയാദ്​: മലയാളി യുവാവ്​ റിയാദിൽ പനി ബാധിച്ച്​ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി അക്കരപറമ്പില്‍ ശിയാഉല്‍ ഹഖ് (33) ആണ്​ റിയാദ്​ ശിഫ സനാഇയയിലെ താമസസ്ഥലത്ത്​ മരിച്ചത്​. പനി ബാധിച്ച്​ ചികിത്സയിലായിരുന്ന യുവാവിനെ വ്യാഴാഴ്​ച രാവിലെ സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

ശിഫ സനാഇയയിലെ ഒരു സോഫ നിർമാണ സ്ഥാപനത്തിലായിരുന്നു ജോലി. അഞ്ച്​ വര്‍ഷമായി റിയാദിലുണ്ട്. അലിഹസന്‍ - ബീപാത്തു ദമ്പതികളുടെ മകനാണ്. ഭാര്യ: ശഹനാസ്. മക്കള്‍: ശമാസ് അഹമ്മദ്, ശസിന്‍ അഹമ്മദ്. മൃതദേഹം ഖബറടക്കുന്നതിന് ബന്ധുവായ മുനീര്‍ മക്കാനിയെ സഹായിക്കാന്‍ കെ.എം.സി.സി വെല്‍ഫയര്‍ വിങ്​ ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.
 

Tags:    
News Summary - Fever death in parapanangadi-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.