റിയാദ്: സൗദി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ചതായിരിക്കുമെന്ന് അൽ നാസർ സൗദി ക്ലബ് ടീമംഗവും പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അഭിപ്രായപ്പെട്ടു. എല്ലാം അതിശയകരമാണ്. അടിസ്ഥാന സൗകര്യങ്ങൾ മുതൽ സ്റ്റേഡിയങ്ങൾ, ആരാധകരുടെ അനുഭവം മുതലായവ വരെ. ഫുട്ബാൾ ലോകത്ത് മാത്രമല്ല, ജീവിതത്തിന്റെ വിവിധ മേഖലകളിലും നമ്മൾ എപ്പോഴും ഒരുമിച്ച് വളരണമെന്നും റൊണാൾഡോ പറഞ്ഞു. സൗദി അറേബ്യ ഭാവനാസമ്പന്നമാണ്. അതിലെ ആളുകൾ അതിശയകരമാണ്. എല്ലാ വർഷവും ഫുട്ബാൾ, ബോക്സിങ്, നിരവധി വിനോദ പരിപാടികൾ വിവിധ കായികയിനങ്ങളിൽ പ്രധാന പരിപാടികൾ നടക്കുന്നു. ഭാവി വളരെ ശോഭയുള്ളതാണെന്നും റൊണാൾഡോ പറഞ്ഞു. അത്ഭുതകരമായ ഈ സൗദി വിജയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ലോകകപ്പ് കാണാൻ താനും ഉണ്ടാകുമെന്നും പറഞ്ഞു.
ആഹ്ലാദകരം-ദേശീയ ടീം കോച്ച്
റിയാദ്: ലോകകപ്പ് ആതിഥേയത്വത്തിൽ അതീവ സന്തുഷ്ടനാണെന്ന് സൗദി ദേശീയ ടീം പരിശീലകനായ ഫ്രഞ്ച് താരം ഹെർവ് റെനാർഡ് പറഞ്ഞു. ഈ ബഹുമതി സൗദി അറേബ്യക്കും ജനങ്ങൾക്കുമുള്ളതാണെന്നും അതിൽ ഞാൻ ആഹ്ലാദിക്കുന്നുവെന്നും ‘എക്സി’ൽ റെനാർഡ് എഴുതി. സൗദിയുടെ വിശിഷ്ടമായ കാഴ്ചപ്പാടിന്റെയും ശ്രദ്ധേയമായ നേതൃത്വത്തിന്റെയും സമാനതകളില്ലാത്ത ഊഷ്മളതയുടെയും യഥാർഥ പ്രതിഫലനമാണ്. അസാധാരണവും അവിസ്മരണീയവുമായ അനുഭവത്തിനായി തയാറെടുക്കുന്നുവെന്നും ദേശീയ ടീം കോച്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.