ജിദ്ദ: ജിദ്ദയിലെ താമസകേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ രണ്ട് കുട്ടികൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ജിദ്ദക്ക് കിഴക്ക് ഹയ്യ് റവാബിയിൽ ഫ്ലാറ്റിലാണ് സംഭവം. നാലും അഞ്ചും വയസ്സ് പ്രായമായ കുട്ടികളാണ് മരിച്ചതെന്ന് മക്ക മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ സഇൗദ് സർഹാൻ പറഞ്ഞു. മൂന്ന് നില കെട്ടിടത്തിലെ മൂന്നാം നിലയിലെ ഫ്ളാറ്റിനുള്ളിലാണ് അഗ്നിബാധയുണ്ടായത്. ജനലിനുള്ളിലൂടെ ശക്തമായ പുകപടലമുണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിനിടയിലാണ് റൂമിനുള്ളിൽ നാല് പെൺകുട്ടികളുള്ളത് കണ്ടത്. അത്യാസന്ന നിലയിലായിരുന്നു ഇവർ. ഉടനെ കെട്ടിടത്തിന് പുറത്തെത്തിച്ചശേഷം ആശുപത്രിയിലെത്തിച്ചു. ഇവരിൽ രണ്ട് കുട്ടികൾ മരിച്ചു. മൂന്നും ആറും വയസ്സുള്ള രണ്ട് കുട്ടികൾ ചികിത്സയിലുണ്ട്. ഇതിലൊരു കുട്ടിയുടെ നില ഗുരുതരമാണ്. വീട്ടിനുള്ളിൽ പെൺകുട്ടികൾ മാത്രമായിരുന്നു. കുട്ടികളുടെ കളിക്കിടെയാവാം അഗ്നിബാധ സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.