മക്ക: ഹയ്യ് മുഅയ്സിൽ കച്ചവട കേന്ദ്രത്തിൽ അഗ്നിബാധ. ശനിയാഴ്ച വൈകുന്നേരമാണ് പത്തോളം കടകൾ സ്ഥിതി ചെയ്യുന്നിടത്ത് അഗ്നിബാധയുണ്ടായത്. സിവിൽ ഡിഫൻസ് തീ അണച്ചതിനാൽ കൂടുതൽ കടകളിലേക്ക് തീ പടർന്നില്ല. അഗ്നി ബാധയിൽ ആർക്കും ആളപായമില്ലെന്ന് മക്ക സിവിൽ ഡിഫൻസ് വക്താവ് കേണൽ നാഇഫ് അൽ ശരീഫ് വ്യക്തമാക്കി. ഉപയോഗിച്ച ഫർണിച്ചറുകൾ വിൽപന നടത്തുന്ന കടകളിലാണ് അഗ്നിബാധയുണ്ടായതെന്നും കാരണമറിയാൻ അന്വേഷണമരംഭിച്ചതായും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.