റിയാദ്: പെട്രോൾ പമ്പിലുണ്ടായ അഗ്നിബാധയിൽ ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തിയ യുവാവിന് ഒരാഴ്ചക്ക് ശേഷം കുടുംബത്തെ നഷ്ടമായി. വീട്ടിലുണ്ടായ അഗ്നിബാധയിലാണ് കുടുംബം കൊല്ലപ്പെട്ടത്. സുൽത്താൻ ബിൻ ഹുസൈം അൽ റജ്ബാനിയാണ് സാഹസിക പ്രവർത്തനത്തിലൂെട കഴിഞ്ഞയാഴ്ച വാർത്ത സൃഷ്ടിച്ചത്. റിയാദിലെ ഒരു പെട്രോൾ സ്റ്റേഷനിലായിരുന്നു സംഭവം. പെട്രോൾ നിറക്കാൻ എത്തിയ സുൽത്താൻ, അതിനിടക്കാണ് സ്േറ്റഷനിലെത്തിയ ഒരുകാറിൽ തീപടരുന്നത് കണ്ടത്. ആ കാറിൽ നിന്ന് ഡ്രൈവർ ഇറങ്ങിയോടിയതോടെ കാർ മുഴുവൻ അഗ്നിക്കിരയായി പമ്പിൽ വലിയ സ്ഫോടനം ഉണ്ടാകുെമന്ന സ്ഥിതിയുണ്ടായി. അപ്പോഴാണ് സാഹസികമായി സുൽത്താൻ രംഗത്തെത്തിയത്.
തെൻറ കാർ അതിവേഗത്തിൽ ഒാടിച്ച്, കത്തിയ കാറിെൻറ പിറകിൽ ഇടിപ്പിച്ച് അതിനെ പമ്പിന് പുറത്താക്കി. ദൗത്യം കഴിഞ്ഞപ്പോഴേക്കും സുൽത്താെൻറ കാറിനും തീപിടിക്കാൻ തുടങ്ങിയിരുന്നു. ഉടൻ പുറത്തിറങ്ങി സുൽത്താൻ കാറിെൻറ തീയണക്കുകയും ചെയ്തു. വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തായതോടെ റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബൻദർ സുൽത്താനെ വിളിച്ച് വരുത്തി അഭിനന്ദിച്ചു.ഇൗ സംഭവത്തിന് ശേഷം ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് സുൽത്താെൻറ കുടുംബത്തിൽ ദുരന്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വീട് അഗ്നിക്കിരയായി. സുൽത്താെൻറ മാതാവും രണ്ടുസഹോദരങ്ങളും അഗ്നിബാധയിൽ പൊള്ളലേറ്റ് മരിച്ചു. സുൽത്താന് അനുശോചനം അർപ്പിച്ച് സാമൂഹികമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രവഹിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.