ദമ്മാം: ദമ്മാമിൽ പബ്ലിക് പ്രോസിക്യൂഷൻ കാര്യാലയത്തിൽ വൻ അഗ്നിബാധ. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. ആളപായമില്ല. സംഭവം അട്ടിമറിയല്ലെന്നും രേഖകളെല്ലാം ഇലക്ട്രോണിക് സംവിധാനത്തിൽ സുരക്ഷിതമാണെന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ ഒാഫിസ് അറിയിച്ചു. ബഹുനില കെട്ടിടത്തിെൻറ എയർകണ്ടീഷൻ സംവിധാനത്തിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഇത് കെട്ടിടത്തിെൻറ ഏറ്റവും മുകൾ നിലയിലാണ് സ്ഥാപിച്ചത്. അലൂമിനിയം ക്ലാഡിങ് ഉള്ള കെട്ടിടമാണിത്.
അലൂമിനിയം ആവരണത്തിനിടയിലൂടെ തീ വലിയ തോതിൽ പടർന്നു പിടിച്ചു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 20 ഒാളം ഫയർ എഞ്ചിനുകൾ എത്തി അഗ്നി നിയന്ത്രണ വിധേയമാക്കിയതായി സിവിൽ ഡിഫൻസ് വക്താവ് ലഫ്.കേണൽ അബ്ദുൽ ഹാദി അൽ ഷഹറാനി പറഞ്ഞു. അതേ സമയം സംഭവത്തെ കുറിച്ച് ബന്ധപ്പെട്ടവരോട് ഉടൻ അന്വേഷണം നടത്താൻ കിഴക്കൻ മേഖല ഗവർണർ സൗദ് ബിൻ നായിഫ് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.