ഖുൻഫുദ: അഗ്നിബാധയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഖുൻഫുദ മേഖലയുടെ കിഴക്ക് സറഖ് ഗ്രാമത്തിലെ വീട്ടിലാണ് സംഭവം. ദമ്പതികളും രണ്ട് കുട്ടികളുമാണ് മരിച്ചത്.ഉറക്കത്തിനിടയിലാണ് അഗ്നിബാധയുണ്ടായത്. ഷോർട്ട് സർക്യുട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് വിലയിരുത്തൽ. ഇന്നലെ രാവിലെയാണ് ഖുൻഫുദക്ക് കിഴക്ക് വീട്ടിൽ അഗ്നിബാധയുള്ള വിവരം ലഭിച്ചതെന്ന് മക്ക മേഖല സിവിൽ ഡിഫൻസ് വക്തവ് കേണൽ സഇൗദ് സർഹാൻ പറഞ്ഞു.
ഉടനെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തന വിഭാഗം തീ നിയന്ത്രണവിധയമാക്കി. വീടിനകത്ത് കടുത്ത പുകപടലമായിരുന്നു.
വീടിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള തെരച്ചിലിനിടയിലാണ് മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. 39, 35 വയസുള്ളവരാണ് ദമ്പതികൾ. കുട്ടികൾക്ക് 12, 11 വയസാണ്. ഏഴ് പേരടങ്ങുന്നതാണ് കുടുംബം. മൂന്ന് കുട്ടികൾ രക്ഷപ്പെട്ടിട്ടുണ്ട്. അഗ്നിബാധയുണ്ടായ സമയത്ത് ഇവർ പുറത്തായിരുന്നുവെന്നും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.