റിയാദ്: ഞായറാഴ്ച പുലർച്ചെ റിയാദിലെ ഗോഡൗണുകളിൽ അഗ്നിബാധയുണ്ടായി. ഹയ്യ് മസാനിഇൽ രണ്ട് ഗോഡൗണുകളിലാണ് തീപിടിത്തമുണ്ടായത്. അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന രണ്ട് ഗോഡൗണുകളിൽ വലിയ തീപിടിത്തമാണുണ്ടായതെന്ന് സിവിൽ ഡിഫൻസ് റിയാദ് മേഖല വക്താവ് പറഞ്ഞു. ഗോഡൗണുകളിൽ ഒന്ന് പ്ലാസ്റ്റിക് വസ്തുക്കളും മറ്റൊന്ന് ടയറുകളും സൂക്ഷിക്കുന്നതാണ്.
അഗ്നിബാധയെ തുടർന്ന് കനത്ത പുക അന്തരീക്ഷത്തിലേക്കുയർന്നു. സിവിൽ ഡിഫൻസിന് കീഴിലെ അഗ്നിശമന സേനയുടെ വിവിധ യൂനിറ്റുകളെത്തി വളരെ സാഹസപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയതും പരിസരത്തെ മറ്റ് ഗോഡൗണുകളിലേക്ക് തീ പടരാതെ സൂക്ഷിച്ചതും. ആളപായമോ ആർക്കും പരിക്കോ ഉണ്ടായില്ലെന്നും തീപിടിത്തത്തിെൻറ കാരണം അന്വേഷിച്ചു വരികയാണെന്നും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.