Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

റി​യാ​ദി​ലെ ഗോ​ഡൗ​ണു​ക​ളി​ൽ അ​ഗ്​​നി​ബാ​ധ

text_fields
bookmark_border
റി​യാ​ദി​ലെ ഗോ​ഡൗ​ണു​ക​ളി​ൽ അ​ഗ്​​നി​ബാ​ധ
cancel
camera_alt

റി​യാ​ദി​ൽ ​ഹ​യ്യ്​ മ​സാ​നി​ഇ​യി​ൽ ഗോ​ഡൗ​ണു​ക​ളി​ലു​ണ്ടാ​യ തീ​യ​ണ​ക്കു​ന്ന സി​വി​ൽ

ഡി​ഫ​ൻ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ

റി​യാ​ദ്​: ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ചെ റി​യാ​ദി​ലെ ഗോ​ഡൗ​ണു​ക​ളി​ൽ അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​യി.​ ഹ​യ്യ്​ മ​സാ​നി​ഇ​ൽ ര​ണ്ട്​ ഗോ​ഡൗ​ണു​ക​ളി​ലാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ടു​ത്ത​ടു​ത്ത്​ സ്ഥി​തി ചെ​യ്യു​ന്ന ര​ണ്ട്​ ഗോ​ഡൗ​ണു​ക​ളി​ൽ വ​ലി​യ തീ​പി​ടി​ത്ത​മാ​ണു​ണ്ടാ​യ​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ റി​യാ​ദ്​ മേ​ഖ​ല വ​ക്താ​വ്​ പ​റ​ഞ്ഞു. ഗോ​ഡൗ​ണു​ക​ളി​ൽ ഒ​ന്ന്​ പ്ലാ​സ്​​റ്റി​ക്​ വ​സ്​​തു​ക്ക​ളും മ​റ്റൊ​ന്ന്​ ട​യ​റു​ക​ളും സൂ​ക്ഷി​ക്കു​ന്ന​താ​ണ്​.
അ​ഗ്നി​ബാ​ധ​യെ തു​ട​ർ​ന്ന്​ ക​ന​ത്ത പു​ക അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു​യ​ർ​ന്നു. സി​വി​ൽ ഡി​ഫ​ൻ​സി​ന്​ കീ​ഴി​ലെ അ​ഗ്​​നി​ശ​മ​ന സേ​ന​യു​ടെ വി​വി​ധ യൂ​നി​റ്റു​ക​ളെ​ത്തി വ​ള​രെ സാ​ഹ​സ​പ്പെ​ട്ടാ​ണ്​ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​തും പ​രി​സ​ര​ത്തെ മ​റ്റ്​ ഗോ​ഡൗ​ണു​ക​ളി​ലേ​ക്ക്​ തീ ​പ​ട​രാ​തെ സൂ​ക്ഷി​ച്ച​തും. ആ​ള​പാ​​യ​മോ ആ​ർ​ക്കും പ​രി​ക്കോ ഉ​ണ്ടാ​യി​ല്ലെ​ന്നും തീ​പി​ടി​ത്ത​ത്തി​െൻറ കാ​ര​ണം അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ വ​ക്താ​വ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firegulf newssaudi news
Next Story