ജിദ്ദ: ലോകത്തെ അമൂല്യമായ പനിനീർ ചെടികളിലൊന്നിന് ഇനി റിയാദിലും വേരോടും. ‘മിഡിൽമിസ്റ്റ്സ് റെഡ്’ എന്നും ‘സ്പ്രിങ് റോസ്’ എന്നും അറിയപ്പെടുന്ന അത്യപൂർവ റോസച്ചെടിയാണ് റിയാദ് നഗരമധ്യത്തിലെ ആഡംബര ഫ്ലാറ്റ് സമുച്ചയത്തിലേക്ക് വരുന്നത്. മുഹമ്മദിയ ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന റഫേൽ കമ്പനിയുടെ കെട്ടിടത്തിനുമുകളിലെ ഉദ്യാനം ഇനി ലോകത്തിെൻറ ശ്രദ്ധാകേന്ദ്രമാകും. നഗരജീവിതത്തിന് പുത്തൻഭാഷ്യം രചിക്കുന്ന ഇൗ കെട്ടിടത്തിെൻറ പ്രധാന ആകർഷണഘടകം തന്നെ ഇൗ ചെടിയായി മാറാൻ പോകുകയാണ്. അത്രയും ഗംഭീരമാണ് ‘മിഡിൽമിസ്റ്റ്സ് റെഡി’െൻറ ചരിത്രം.
ഇൗ ഇനത്തിലുള്ള രണ്ടേരണ്ടു ചെടികൾ മാത്രമേ ഇന്ന് ലോകത്ത് നിലവിലുള്ളു.
ന്യൂസിലാൻറിലെ ട്രീറ്റിഹൗസിലും ഇംഗ്ലണ്ടിലെ ചിസ്വിക് ഹൗസ് ആൻഡ് ഗാർഡൻസിലും. 1823 മുതൽ ചിസ്വിക് ഹൗസിൽ പുഷ്പിക്കുന്ന ഇൗ ചെടിയുടെ ജന്മദേശം ചൈനയാണ്. അവിടെ നിന്ന് ഇൗ അപൂർവ സസ്യത്തെ സാഹസികമായി ഇംഗ്ലണ്ടിലെത്തിച്ചത് 1804 ൽ ജോൺ മിഡിൽമിസ്റ്റ് എന്ന സസ്യപ്രേമി. വെസ്റ്റ് ലണ്ടനിലെ ക്യൂ ഗാർഡന് അദ്ദേഹം ചെടി കൈമാറി. പക്ഷേ, അധികം കഴിയുംമുമ്പ് അവിടെ നിന്ന് മിഡിൽമിസ്റ്റ് റെഡിനെ കാണാതായി. രണ്ടുപതിറ്റാണ്ടിന്ശേഷം ഇൗ ചെടിയിൽ നിന്നുള്ള മറ്റൊരു തൈ ഡെവൺഷെയറിലെ വീട്ടുവളപ്പിൽ കണ്ടെത്തുകയായിരുന്നു. അതാണ് ചിസ്വിക് ഹൗസിലെ ‘മിഡിൽമിസ്റ്റ് റെഡ്’. 19ാം നൂറ്റാണ്ടിെൻറ അവസാനത്തോടെ ചിസ്വിക് ഹൗസ് പല കൈമറിഞ്ഞു.
കെട്ടിടവും അവിടത്തെ നഴ്സറിയും ക്ഷയിച്ചു. അപ്പോഴെല്ലാം ‘മിഡിൽമിസ്റ്റ് റെഡ്’ പൂത്തുകൊണ്ടേയിരുന്നു. രണ്ടാംലോക മഹായുദ്ധത്തിൽ ജർമൻ ബോംബിങ്ങിൽ ചെടിയെ സൂക്ഷിച്ചിരുന്ന കണ്ണാടിക്കൂടിെൻറ മേൽപാളി തകർന്നു. തകർന്ന മേൽപാളിയിലൂടെ മറ്റൊരുബോംബ് ചെടിക്ക് സമീപം വന്നുവീണു. ഭാഗ്യത്തിന് അത് പൊട്ടിയില്ല. പൊട്ടിയിരുന്നെങ്കിൽ ലോകത്തെ ഏറ്റവും മൂല്യമേറിയ സസ്യങ്ങളിലൊന്നിെൻറ അന്ത്യമാകുമായിരുന്നു. പിന്നീട് 1980 കളിൽ പ്രാദേശിക വളണ്ടിയർമാർ ഇൗ നഴ്സറി ഏറ്റെടുക്കുകയും ചെടിയെ സൂക്ഷ്മമായി പരിചരിക്കാൻ തുടങ്ങുകയും ചെയ്തു. ഒരുദശാബ്ദം എടുത്താണ് അവർ ഒാരോ ചെടിയെയും തിരിച്ചറിഞ്ഞത്.
അങ്ങനെയാണ് മിഡിൽമിസ്റ്റ് വീണ്ടും ലോകശ്രദ്ധയിലെത്തുന്നത്. ഇൗ ചെടിയിൽ നിന്ന് മുറിച്ചെടുത്ത് വളർത്തുന്ന തൈകൾക്ക് പൊന്നുംവിലയാണ് ഇപ്പോൾ. മോഹവില നൽകിയാലും തൈ കിട്ടാനും ബുദ്ധിമുട്ടാണ്. അങ്ങനെയൊരു വളർച്ചയെത്തിയ തൈയാണ് റിയാദിലേക്ക് വരുന്നത്. ഞായറാഴ്ച തൈ റിയാദിലെത്തും. സംഭവത്തിെൻറ പ്രാധാന്യം തിരിച്ചറിഞ്ഞ് ഒരുടെലിവിഷൻ സംഘം ഇതിെൻറ യാത്ര പൂർണമായും ചിത്രീകരിക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ കാലാവസ്ഥക്ക് സമാനമായ അവസ്ഥ റിയാദിലൊരുക്കിയിട്ടുണ്ട്. വിശിഷ്ടാതിഥിയെ വരവേൽക്കാൻ റഫേൽ ബിൽഡിങ്സ് ഒരുങ്ങിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.