റിയാദ്: ദേശീയ വിമാന കമ്പനികളിലൊന്നായ ഫ്ലൈനാസ് വലിയ എയർബസ് വിമാനങ്ങൾ വാങ്ങുന്നു. എ 320 നിയോ വൈഡ് ബോഡി വിമാനങ്ങൾ ഉൾപ്പെടെ 160 എയർബസ് വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചതായി കമ്പനി അധികൃതർ അറിയിച്ചു. മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ വിമാനം വാങ്ങൽ ഓർഡറാണിതെന്നും അവർ കൂട്ടിച്ചേർത്തു.
‘വിഷൻ 2030’ പ്രോഗ്രാമുകളുടെ പിന്തുണയോടെ വ്യോമയാനമേഖല സാക്ഷ്യം വഹിക്കുന്ന വികസനത്തിനൊപ്പം മുന്നേറുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കമ്പനി വിശദീകരിച്ചു. ‘ലോകത്തെ സൗദിയുമായി ബന്ധിപ്പിക്കുന്നു’ എന്ന മുദ്രാവാക്യത്തിന് കീഴിലുള്ള വളർച്ചക്കും വിപുലീകരണത്തിനുമുള്ള ഫ്ലൈനാസിന്റെ പദ്ധതി കൈവരിക്കാൻ ഇത് സഹായിക്കും.
അങ്ങനെ ലോകത്തിലെ ഏറ്റവും മികച്ച, ചെലവ് കുറഞ്ഞ ബജറ്റ് സർവിസ് നടത്തുന്ന വിമാന കമ്പനികളിലൊന്നായി സ്വന്തം സ്ഥാനം ഫ്ലൈനാസ് സ്ഥിരീകരിക്കുകയാണെന്നും അവർ വ്യക്തമാക്കി.
75 ‘എ 320’ നിയോ വിമാനങ്ങളും 15 ‘എ330-900’ ദീർഘദൂര വിമാനങ്ങളും വാങ്ങുന്നതിൽ ഉൾപ്പെടും. 13 കോടി ഡോളറാണ് വിമാനത്തിന്റെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.