അബഹ: പ്രബോധന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അനുയോജ്യവും വിശാലവുമായി മക്കയില്‍ പ്രയോഗിച്ചിട്ടില്ലാത്ത പുതിയ മാര്‍ഗങ്ങള്‍ അവലംബിച്ച് നിര്‍വഹിക്കാനുതകുന്ന പുതിയ കേന്ദ്രം തെരഞ്ഞെടുത്ത് അങ്ങോട്ട് പ്രയാണം ചെയ്യുകയായിരുന്നു പ്രവാചകനെന്ന് ഡോ. അഹമ്മദ് സലീൽ (അസീർ കിങ് ഖാലിദ് യൂനിവേഴ്സിറ്റി) പറഞ്ഞു.
ഏകദൈവ വിശ്വാസം മനുഷ്യമനസ്സുകളില്‍ ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ ഊന്നിയായിരുന്നു മക്കയിലെ പ്രബോധനമെന്നും മക്കയിലെ ദുരിതങ്ങളില്‍നിന്ന് ഓടി രക്ഷപ്പെടുകയോ സുഖം അന്വേഷിച്ച് പോവുകയോ അല്ല ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.‘ഹിജ്റയുടെ സന്ദേശം’ വിഷയത്തിലുള്ള കാമ്പയിന്റെ ഭാഗമായി അസീർ തനിമ സംഘടിപ്പിച്ച പൊതുയോഗത്തിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു ഡോ. അഹമ്മദ് സലീൽ.
ഇസ്ലാമിന്റെ ചരിത്രഗതിയെത്തന്നെ മാറ്റിമറിച്ച ദേശത്യാഗമെന്ന ഹിജ്റയുടെ സാഹചര്യം സംജാതമായിട്ടില്ലെങ്കിലും കുറ്റകൃത്യങ്ങളും പാപങ്ങളും വെടിഞ്ഞുള്ള നന്മ നിറഞ്ഞ വിശുദ്ധ ജീവിതം നയിക്കുകയെന്ന ഹിജ്റ ഇന്ന് എല്ലാവര്ക്കും ബാധകമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. അബ്ദുൽ റഹ്മാൻ കണ്ണൂർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.