റിയാദ്: റിയാദിലെ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ‘ഫോർക’ തങ്ങളുടെ ചെയർമാൻ കൂടിയായ സത്താർ കായംകുളത്തിന്റെ അകാല വേർപാടിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ബത്ഹയിലെ ഡി.ഐ. പാലസ് ഹോട്ടലിൽ നടന്ന പരിപാടിയിൽ ജനറൽ കൺവീനർ ഉമർ മുക്കം ആമുഖ പ്രസംഗം നടത്തി. ശിഹാബ് കൊട്ടുകാട്, അബ്ദുല്ല വല്ലാഞ്ചിറ, മൈമൂന അബ്ബാസ്, ജയൻ കൊടുങ്ങല്ലൂര്‍, വി.ജെ. നസറുദ്ദീൻ, ഷംനാദ് കരുനാഗപ്പള്ളി, സൗദി കലാകാരൻ ഹാഷിം ഹബ്ബാസ്, അഡ്വ. ഷമീർ കുന്ദമംഗലം, സി.പി. മുസ്തഫ, അഷ്റഫ് വേങ്ങാട്ട്, നവാസ് വെള്ളിമാടുകുന്ന്, ഇബ്രാഹിം സുബ്ഹാൻ, ഡോ. കെ.ആര്. ജയചന്ദ്രൻ, ജോസഫ് അതിരുങ്കല്‍, അഡ്വ. ജലീൽ, നിഹ്മത്തുല്ല, സുധീര്‍ കുമ്മിൾ, ഷിബു ഉസ്മാൻ എന്നിവർ അനുശോചിച്ചു.
ഫോർക്ക ഭാരവാഹികളായ റഹ്മാൻ മുനമ്പത്ത്, ഗഫൂർ കൊയിലാണ്ടി, സനൂപ് പയ്യനൂർ, ഫൈസൽ വടകര, ബഷീർ ചേലാമ്പ്ര, മജീദ് റിമാൽ, ബഷീർ വണ്ടൂർ, രാജൻ, അലക്സ് കൊട്ടാരക്കര, ഷാജി, തൊമ്മിച്ചൻ, അഷ്റഫ് മേച്ചേരി, നിഹാസ് പാനൂർ, മുസ്തഫ കൊണ്ടോട്ടി, നിസ്സാർ പള്ളിക്കശ്ശേരി, സെയ്ഫ് കായംകുളം, റഫീഖ് ഹസ്സൻ, അസ്ലം പാലത്ത്, സഫീർ വണ്ടൂർ, റഫീഖ്, മുജീബ് കായംകുളം, സലിം ചാക്കുവള്ളി, എം.ടി. ഹർഷാദ്, നിസാർ മൈത്രി, മജീദ് മൈത്രി, സാജിദ് അലി, ടി.കെ. മഷ്ഹൂദ്, ഫൈസൽ നെല്ലിക്കപ്പറമ്പ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.