ജിദ്ദ: ഫോർമുല വണ്ണിലെ ലോകത്തെ ഏറ്റവും മികച്ച കറോട്ട താരങ്ങളുടെ വിസ്മയ പ്രകടനത്തിന് ചെങ്കടൽ തീരത്തെ ജിദ്ദ കോർണിഷ് സാക്ഷ്യം വഹിക്കാൻ ഇനി മൂന്ന് ദിവസം മാത്രം. ഡിസംബർ മൂന്നിന് ഫോർമുല വൺ സൗദി ഗ്രാൻഡ് മത്സരം ആരംഭിക്കാനിരിക്കെ ആവേശത്തിെൻറയും ത്രസിപ്പിെൻറയും നിമിഷങ്ങളിലാണ് ലോക ഫോർമുല വൺ മത്സര പ്രേമികൾ.
ലോകത്തിലെ ഏറ്റവും വേഗതയുള്ളതും നീളമേറിയതുമായ ജിദ്ദ കോർണിഷിലൊരുക്കിയ ഫോർമുല വൺ ട്രാക്കിലേക്ക് ലോകത്തിെൻറ ശ്രദ്ധതിരിയും. സൗദിയിൽ നിലവിൽ നടക്കുന്ന സീസൺ ആഘോഷങ്ങളുടെ ഭാഗമായാണ് മൂന്ന് ദിവസം നീളുന്ന ഫോർമുല വൺ ഗ്രാൻഡ് മത്സരം സംഘടിപ്പിക്കുന്നത്.
ലോകപ്രശസ്ത ഡിസൈനർ ഹെർമൻ ടിൽക്കെയുടെ രൂപകൽപനയിൽ നിർമിച്ച ജിദ്ദ കോർണിഷ് ട്രാക്ക് ഫോർമുല വൺ മത്സരലോകത്ത് നിരവധി പ്രത്യേകതകളുള്ളതാണ്. സാധ്യമായ പരമാവധി വേഗം ആർജ്ജിക്കാൻ ശേഷിയുള്ള ട്രാക്കാണിത്. കാണികളുടെ ആവേശം ജ്വലിപ്പിക്കാനും ഒാട്ടത്തിനിടയിൽ പ്രചോദിതരാകാനും ഡ്രൈവർമാർക്ക് അവസരമുണ്ട്.
ഫോർമുല വൺ മത്സര നിയമങ്ങളും രീതികളും മാറ്റം വരുത്താനുള്ള പരീക്ഷണം കൂടിയാണ് മത്സരം. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്. മത്സരത്തിൽ പെങ്കടുക്കുന്ന ടീമുകളിൽ പലതും ജിദ്ദയിലെത്തിയിട്ടുണ്ട്.
ഞായാറാഴ്ച വൈകീട്ട് മുതലാണ് ടീമുകൾ ജിദ്ദ വിമാനത്താവളത്തിലെത്തി തുടങ്ങിയത്. ടീമുകളെയും മത്സരം കാണാനെത്തുന്നവരെയും സ്വീകരിക്കാൻ വിമാനത്താവളത്തിലെ ലോഞ്ചുകളും റോഡുകളും ഫോർമുല വണ്ണിെൻറ പതാകകളും ചിഹ്നങ്ങളും കൊണ്ടും കവാടങ്ങൾ സ്ഥാപിച്ചും നേരത്തെ അലങ്കരിച്ചിരുന്നു.
ഫോർമുല വൺ സൗദി ഗ്രാൻഡ് മത്സരത്തിെൻറ ഭാഗമായി പ്രത്യേകം രൂപകൽപ്പന ചെയ്ത കാർട്ടിങ് ട്രാക്കിൽ സൗദിയിലെ യുവതാരങ്ങൾക്ക് മത്സരിക്കാനുള്ള ഒരു പരിപാടി സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ ഒരുക്കിയിട്ടുണ്ട്. സൗദി പ്രതിഭകളെ ലക്ഷ്യം െവച്ചുള്ളതാണ് പരിപാടി. അവർക്ക് മത്സരം നേരിട്ട് കാണാനുള്ള അവസരവും നൽകും.
ഫോർമുല വൺ കാറോട്ട മത്സരം രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികളെയും ആകർഷിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. പ്രത്യേകിച്ച് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട മേഖലകളിലെ വികസനത്തിൽ ഇത് പ്രതിഫലിക്കും. മേഖലയിൽ ആദ്യമായി നടത്തുന്ന മത്സര പരിപാടിയെന്ന നിലയിൽ സൗദിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കാനും രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന പരിപാടികളിലും സീസണുകളിലും പങ്കെടുക്കാൻ സന്ദർശകരെ പ്രേരിപ്പിക്കാനും സഹായിക്കും. എല്ലാ ആരോഗ്യ നിബന്ധനകളും കർശനമായി പാലിച്ചാണ് ഫോർമുല വൺ മത്സരം സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.