ത്വാഇഫിലുണ്ടായ വാഹനാപകടം

ത്വാഇഫിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്​ നാല്​​ മരണം

ജിദ്ദ: ത്വാഇഫിന്​ വടക്ക്​ വ്യാഴാഴ്​ച രാവിലെ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല്​ പേർ മരിച്ചു. രണ്ട്​ വനിത അധ്യാപകരും ഇരു വാങ്ങളിലെയും ഡ്രൈവർമാരും ആണ്​​ മരിച്ചത്​.

വനിത അധ്യപകർ ത്വാഇഫിൽ നിന്ന്​ 160 കിലോമീറ്റർ വടക്ക്​ ജോലി സ്ഥലത്തേക്ക്​ പോകുകയായിരുന്നു. അതിനിടയിലാണ്​ ഇവർ സഞ്ചരിച്ച​ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച്​ അപകടമുണ്ടായത്​. എല്ലാവരും സംഭവസ്ഥലത്ത്​ മരിച്ചു. സംഭവ നടന്ന ഉടനെ ബന്ധ​പ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ആവശ്യമായ നടപടികൾ സ്വീകരിച്ചു.

Tags:    
News Summary - Four killed in Taif in Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.