ഹാഇൽ: ലുലു ഹൈപ്പർ മാർക്കറ്റും ഹബീബ് മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ലുലു സൗദി വേൾഡ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി, ലുലു മാളിൽ കഴിഞ്ഞ രണ്ടാഴ്ചകളായി നടത്തിവരുന്ന ഭക്ഷ്യമേളയോടനുബന്ധിച്ചാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. മാളിൽ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറിൽ ഡോ. ആരതി അരവിന്ദ്, ഡോ. റസാഖ് ഉമ്മത്തൂർ, ഡോ. അഫ്ന എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പിൽ സ്വദേശികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ നിരവധി പ്രവാസികൾ പങ്കെടുത്തു.
ദിവസങ്ങളായി തുടർന്നുവരുന്ന ഫുഡ് ഫെസ്റ്റിവലിനോടനുബന്ധിച്ച്, ഇന്ത്യൻ, അറേബ്യൻ ഭക്ഷണങ്ങൾക്ക് പുറമേ, പരമ്പരാഗതമായി സൗദികൾക്ക് പ്രിയമേറിയ ഷഅബി കബ്സകളും മത്സരത്തിൽ സ്ഥാനം പിടിച്ചു. ലുലു ഹാഇൽ റീജനൽ മാനേജർ നൗഫൽ, സെയിൽസ് മാനേജർമാരായ ഷുക്കൂർ, ആഷിക് കൂടാതെ ഹബീബ് മെഡിക്കൽ സെന്ററിനെ പ്രതിനിധാനം ചെയ്ത് മാനേജിങ് ഡയറക്ടർ നിസാം പാറക്കോട്ട്, മാനേജിങ് പാർട്ണർ ബഷീർ മാള തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.