ഗ​ൾ​ഫ് മാ​ധ്യ​മം-​മീ​ഡി​യ​വ​ണ്‍ കോ​ഓ​ഡി​നേ​ഷ​ന്‍ സൗ​ദി പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല ക​മ്മി​റ്റി ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ നി​ഷാ​ദ് റാ​വു​ത്ത​ർ സം​സാ​രി​ക്കു​ന്നു

മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം ക​ടു​ത്ത ഭീ​ഷ​ണി​യി​ൽ; പ്ര​തി​സ​ന്ധി അ​തി​ജീ​വി​ക്കും -നി​ഷാ​ദ് റാ​വു​ത്ത​ര്‍

ജി​ദ്ദ: മാ​ധ്യ​മ​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യം ക​ടു​ത്ത ഭീ​ഷ​ണി നേ​രി​ടു​ന്ന​താ​യും എ​ന്നാ​ൽ സ​മ​കാ​ലി​ക പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് മാ​ധ്യ​മ​ങ്ങ​ള്‍ മു​ന്നോ​ട്ട് കു​തി​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്നും പ്ര​ശ​സ്ത മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​നും മീ​ഡി​യ​വ​ണ്‍ സീ​നി​യ​ര്‍ ന്യൂ​സ് എ​ഡി​റ്റ​റു​മാ​യ നി​ഷാ​ദ് റാ​വു​ത്ത​ര്‍ പ​റ​ഞ്ഞു.

ഗ​ൾ​ഫ് മാ​ധ്യ​മം-​മീ​ഡി​യ​വ​ണ്‍ കോ​ഓ​ഡി​നേ​ഷ​ന്‍ സൗ​ദി പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ‘വ​ര്‍ത്ത​മാ​ന​കാ​ല മാ​ധ്യ​മ ദൗ​ത്യ​വും പ്ര​തി​സ​ന്ധി​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ധ്യ​മ​ങ്ങ​ള്‍ നീ​തി​യു​ടെ പ​ക്ഷ​ത്ത് നി​ല​യു​റ​പ്പി​ക്ക​ണം. മാ​ധ്യ​മ​ങ്ങ​ള്‍ മാ​ത്ര​മാ​യി ഒ​രു പ്ര​തി​സ​ന്ധി​യും അ​ഭി​മു​ഖീ​ക​രി​ക്കു​ന്നി​ല്ല, വി​വി​ധ രം​ഗ​ങ്ങ​ളി​ൽ എ​ല്ലാ​വ​രും അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​സ​ന്ധി​യു​ടെ ഭാ​ഗ​മാ​ണ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

മാ​ധ്യ​മ​ങ്ങ​ള്‍ ആ​ഭ്യ​ന്ത​ര​വും ബാ​ഹ്യ​വു​മാ​യ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്നു​ണ്ട്. മൂ​ല്യ​ന​ഷ്​​ടം സം​ഭ​വി​ച്ച​താ​ണ് ആ​ഭ്യ​ന്ത​ര വെ​ല്ലു​വി​ളി. ക​ടു​ത്ത മ​ത്സ​ര​ങ്ങ​ളും നി​ക്ഷി​പ്ത താ​ല്‍പ​ര്യ​ങ്ങ​ളും കാ​ര​ണം വാ​ര്‍ത്ത​ക​ളു​ടെ ഗു​ണ​മേ​ന്മ ന​ഷ്​​ട​പ്പെ​ടു​ക​യാ​ണ്. മാ​ധ്യ​മ​ങ്ങ​ള്‍ നേ​രി​ടു​ന്ന ബാ​ഹ്യ​മാ​യ പ്ര​തി​സ​ന്ധി​ക​ള്‍ ഭ​ര​ണ​കൂ​ടം സൃ​ഷ്​​ടി​ക്കു​ന്ന സ​മ്മ​ർ​ദ​മാ​ണ്. മു​ത​ല്‍ മു​ട​ക്കി​യ നി​ക്ഷേ​പ​ക​രു​ടെ സ​മ്മ​ർ​ദ​വും മ​ത​സം​ഘ​ട​ന​ക​ളു​ടെ സ​മ്മ​ർ​ദ​വു​മെ​ല്ലാം ചേ​ര്‍ന്ന് ബാ​ഹ്യ​മാ​യ പ്ര​തി​സ​ന്ധി​ക​ള്‍ സൃ​ഷ്​​ടി​ക്കു​ന്ന​താ​യി നി​ഷാ​ദ് റാ​വു​ത്ത​ര്‍ പ​റ​ഞ്ഞു. ജ​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ കാ​ലു​ഷ്യം സൃ​ഷ്​​ടി​ച്ച് പ്ര​ചാ​രം വ​ര്‍ധി​പ്പി​ക്കു​ക​യാ​ണ് ചി​ല മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ഖ്യ​ല​ക്ഷ്യം. ക​ഴി​ഞ്ഞ ദി​വ​സം ക​ള​മ​ശ്ശേ​രി​യി​ല്‍ ന​ട​ന്ന ബോം​ബ് സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ലെ ക​ഥ​യും മ​റ്റൊ​ന്ന​ല്ല. പ്ര​തി ആ​രാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ, സ്ഫോ​ട​ന​ത്തി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​ന്‍റെ ചാ​പ്പ​കു​ത്ത് ഇ​ല്ലാ​താ​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​വി​ടെ​യെ​ങ്കി​ലും ഒ​രു സ്ഫോ​ട​നം ഉ​ണ്ടാ​വു​ന്ന​തോ​ടെ ഭീ​ക​ര​വാ​ദ പ്ര​വ​ര്‍ത്ത​ന​ത്തി​െൻറ മു​ന്‍വി​ധി​ക​ള്‍ ഒ​രു പ്ര​ത്യേ​ക സ​മു​ദാ​യ​ത്തി​ന് നേ​രെ ചൂ​ണ്ടു​ന്ന​ത് അ​പ​ഹാ​സ്യ​മാ​ണെ​ന്ന് ക​ള​മ​ശ്ശേ​രി സ്ഫോ​ട​നം ഉ​ള്‍പ്പെ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്നു.ഫ​ല​സ്തീ​നി​ലെ ഗ​സ്സ​യി​ല്‍ ന​ട​ക്കു​ന്ന ഇ​സ്രാ​യേ​ലി​​ന്‍റെ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ആ​ക്ര​മ​ണ​ത്തെ ആ​ഴ​ത്തി​ല്‍ വി​ശ​ക​ല​നം ചെ​യ്ത് വ​സ്തു​ത​ക​ള്‍ വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​രു​ന്ന​തി​ന് പ​ക​രം അ​തി​നെ ഒ​ക്ടോ​ബ​ര്‍ ഏ​ഴി​ന് ആ​രം​ഭി​ച്ച സം​ഘ​ര്‍ഷ​മാ​യി ചു​രു​ക്കി​ക്കാ​ണി​ക്കു​ക​യാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍ ചെ​യ്യു​ന്ന​ത്. ത​ങ്ങ​ളെ പ്രീ​ണി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന കേ​ന്ദ്ര​ത്തോ​ടാ​ണ് അ​വ​രു​ടെ ക​ട​പ്പാ​ട്. മാ​ധ്യ​മ​ങ്ങ​ളു​ടെ ഇ​ത്ത​രം സ​മീ​പ​ന​ങ്ങ​ളി​ല്‍ മാ​റ്റ​മു​ണ്ടാ​വു​ക​യും നീ​തി​യു​ടെ പ​ക്ഷ​ത്ത് നി​ല​കൊ​ള്ളു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്.


രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളു​ടെ ഫോ​ണ്‍കാ​ളു​ക​ള്‍ ചോ​ര്‍ത്തു​ന്നു. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ന്ന​യി​ക്കാ​ന്‍ വേ​ദി​യി​ല്ലാ​ത്ത അ​വ​സ്ഥ രാ​ജ്യ​ത്ത് നി​ല​നി​ല്‍ക്കു​ക​യാ​ണ്. എ​ല്ലാ സ​ഹ​ന​ത്തി​​ന്‍റെ​യും ഉ​ച്ചി​യി​ല്‍ ജ​ന​ങ്ങ​ള്‍ ചോ​ദ്യം​ചോ​ദി​ക്കു​മെ​ന്നും പ്ര​ശ്ന​ങ്ങ​ള്‍ക്ക് പ​രി​ഹാ​ര​മു​ണ്ടാ​വു​മെ​ന്നും അ​താ​ണ് ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ സ​മ​ര​ച​രി​ത്രം തെ​ളി​യി​ക്കു​ന്ന​തെ​ന്നും നി​ഷാ​ദ് റാ​വു​ത്ത​ർ പ​റ​ഞ്ഞു. സ​ദ​സ്സ്യ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി.

ഗ​ൾ​ഫ് മാ​ധ്യ​മം-​മീ​ഡി​യ​വ​ണ്‍ കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല ര​ക്ഷാ​ധി​കാ​രി എ. ​ന​ജ്മു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​ഡി​യ​വ​ണ്‍ കോ​ർ​പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സീ​നി​യ​ർ മാ​നേ​ജ​ർ പി.​ബി.​എം. ഫ​ര്‍മീ​സ് സം​സാ​രി​ച്ചു. സി.​എ​ച്ച്. ബ​ഷീ​ര്‍ സ്വ​ഗ​ത​വും എം.​പി. അ​ശ്റ​ഫ് പാ​പ്പി​നി​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു. മു​ഹ​മ്മ​ദ​ലി പ​ട്ടാ​മ്പി ഖി​റാ​അ​ത്ത് ന​ട​ത്തി.

Tags:    
News Summary - Freedom of the media is under severe threat; Will survive the conflict - Nishad Rauthar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.