ജിദ്ദ: തെക്കേപ്പുറത്തുകാരുടെ ഫുട്ബാൾ കൂട്ടായ്മയായ ഫ്രൈഡേ ക്ലബ് ജിദ്ദ സംഘടിപ്പിക്കുന്ന എട്ടാമത് ടൂർണമെന്റിന്റെ രണ്ടാം ആഴ്ചയിൽ ടൗൺ ടീം കുറ്റിച്ചിറ, മുതലക്കുളം സ്ട്രൈക്കേഴ്സിനേയും, ന്യൂ ബോയ്സ് ചെമ്മങ്ങാട്, കല്ലായി കൊമ്പൻസിനേയും ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.
ടൗൺ ടീം കുറ്റിച്ചിറ ക്യാപ്റ്റൻ നവാസും, ന്യൂ ബോയ്സ് ചെമ്മങ്ങാട് ക്യാപ്റ്റൻ ജരീറും കളിയിലെ കേമന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. ആദ്യ കളിയുടെ തുടക്കത്തിൽ തന്നെ നുഫൈൽ അടിച്ച പെനാൽറ്റിയിലൂടെ മുതലക്കുളം സ്ട്രൈക്കേഴ്സ് മുന്നിട്ടു നിന്നെങ്കിലും താമസിയാതെ സെൽഫ് ഗോളിലൂടെ ടൗൺ ടീം കുറ്റിച്ചിറ തുല്യത പാലിച്ചു.
ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ അബ്ദുറഹ്മാൻ റസാഖ് നേടിയ ഗോളിലൂടെ ടൗൺ ടീം കുറ്റിച്ചിറ ലീഡ് നേടി. രണ്ടാം മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അറ്റാക്കിങ് കളി പുറത്തെടുത്ത ന്യൂ ബോയ്സ് ചെമ്മങ്ങാട് ഫലം കണ്ടു തന്സീഫിന്റെ ബൂട്ടിൽനിന്നും ആദ്യ ഗോൾ പിറന്നു. പിന്നീട് ഇരു ടീമുകളും ഒന്നിടവിട്ട് അറ്റാക്കിങ് നടത്തി, 17 ആം മിനുട്ടിൽ ജരീർ അടിച്ച ഇടങ്കാലൻ അടി എതിർ ഗോളി സഞ്ജുവിനെ കബളിപ്പിച്ച് വല കുലുക്കി.
രണ്ടാം പകുതി കല്ലായ് കൊമ്പൻസിനുവേണ്ടി ദിൽക്കർ ആശ്വാസ ഗോൾ നേടി. മാൻ ഓഫ് ദ മാച്ചിനുള്ള ട്രോഫികൾ സക്കറിയ, ഷൗക്കത്ത് എന്നിവർ സമ്മാനിച്ചു. മിഷാൽ അബ്ദുസമദ് കളികൾ നിയന്ത്രിച്ചു. സമദ്, റിസ്വാൻ, നിസ്വർ, ഫിറോസ്, യാസിദ്, ജരീർ എന്നിവർ ഗ്രൗണ്ട് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.