ജിദ്ദ: തെക്കേപ്പുറത്തുകാരുടെ ഫുട്ബാൾ കൂട്ടായ്മയായ ഫ്രൈഡേ ക്ലബ് ജിദ്ദ സംഘടിപ്പിക്കുന്ന എട്ടാമത് ടൂർണമെന്റിൽ ടൗൺ ടീം കുറ്റിച്ചിറയും ന്യൂ ബോയ്സ് ചെമ്മങ്ങാടും ഫൈനലിലെത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ടൗൺ ടീം കുറ്റിച്ചിറ, കല്ലായി കൊമ്പൻസിനേയും, ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ന്യൂ ബോയ്സ് ചെമ്മങ്ങാട് മുതലക്കുളം സ്ട്രൈക്കേഴ്സിനേയും പരാജയപ്പെടുത്തി.
ഷാഫിയും നിസ്വറും കളിയിലെ കേമന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. മാൻ ഓഫ് ദ മാച്ചിനുള്ള ട്രോഫികൾ മുഹമ്മദ് യഹ് യ, കെ.വി കഫീൽ എന്നിവർ സമ്മാനിച്ചു. മിഷാൽ അബ്ദു സമദ് കളികൾ നിയന്ത്രിച്ചു. സമദ്, റിസ്വാൻ, നിസ്വർ, ഫിറോസ്, യാസിദ്, ജരീർ എന്നിവർ ഗ്രൗണ്ട് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.