ദമ്മാം: പട്ടാമ്പി കൂട്ടായ്മ അംഗങ്ങളുടെ ഒത്തുചേരൽ ‘സ്നേഹ സംഗമം’ എന്ന പേരിൽ സംഘടിപ്പിച്ചു. പ്രസിഡൻറ് റിയാസ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ഇറാം കമ്പനി സി.ഇ.ഒ റസാഖ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. അഡ്വൈസറി ബോർഡ് മെംബർ സക്കീർ പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. വനിത വിഭാഗം പ്രസിഡൻറ് നാഹിദ് സബ്രി, അഡ്വൈസറി ബോർഡ് മെംബർ സജിത ടീച്ചർ, ജനറൽ സെക്രട്ടറി സൽമ ടീച്ചർ, ട്രഷറർ ആരിഫ ഷാഹിദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷാഫി പരുവാരത്ത് സ്വാഗതവും ട്രഷറർ ഷബീർ കൊപ്പം നന്ദിയും പറഞ്ഞു.
പാചക മത്സരം, മൈലാഞ്ചിയിടൽ മത്സരം, ചെസ്സ് മത്സരം, ചിത്രരചന മത്സരം എന്നിവയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഗാനമേളയും കുട്ടികളുടെ ഒപ്പനയും വനിതാവേദിയുടെ ഡാൻസുമടക്കം നിരവധി പരിപാടികൾ അരങ്ങേറി. അംഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും നോർക്ക ഹെൽപ് ഡെസ്കും ഒരുക്കിയിരുന്നു. ശ്വേത സുരേഷ്, മാസിൽ എന്നിവർ അവതാരകരായി. സഹീറ അസ്ലു, മുംതാസ്, ഫാത്തിമ റീം എന്നിവർ മത്സരയിനങ്ങളുടെ വിധികർത്താക്കളായി.
ഷെറിൻ സഫ്വാൻ, ഷഹനാസ് മൻസൂർ, ഷാഹിദ് വിളയൂർ, അൻവർ, ജംഷിദ്, രതീഷ്, ശിഹാബ്, ഹബീബ് കൊപ്പം, സഫ്വാൻ ഹാമിദ്, നാസർ വിളത്തൂർ, മമ്മുട്ടി കാരക്കാട്, നിദാശ് മൊയ്തീൻ, ഷഫീഖ്, നിസാർ പട്ടാമ്പി, നൗഷാദ് ഗ്രീൻ പാർക്ക്, ജ്യോതിഷ് പട്ടാമ്പി, കെ.പി. റസാഖ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.