ആഗസ്​റ്റ്​ ഒന്ന്​ മുതൽ സൗദിയിലെ സ്ഥാപനങ്ങളിൽ വാക്​സിനെടുത്തവർക്ക് മാത്രം​ പ്രവേശനം

ജിദ്ദ: ആഗസ്​റ്റ്​ ഒന്ന്​ മുതൽ സൗദിയിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശനം കോവിഡ്​ വാക്സിൻ കുത്തിവെപ്പെടുത്തവർക്കും കോവിഡ്​ ബാധിച്ച്​ സുഖം പ്രാപിച്ചവർക്കും​ മാത്രമായിരിക്കുമെന്ന്​ മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം വ്യക്തമാക്കി. പൊതുജനാരോഗ്യം നിലനിർത്താനുള്ള മുൻകരുതൽ നടപടികൾ ഇവർ പാലിച്ചിരിക്കുകയും വേണം. ​

കുത്തിവെപ്പെടുക്കാത്തവരെ​ പൊതു സ്വകാര്യ സ്ഥാപങ്ങളിലേക്ക്​ പ്രവേശിക്കാൻ അനുവദിക്കുകയില്ല. വാണിജ്യ കേന്ദ്രങ്ങൾ, മാളുകൾ, മൊത്ത,ചില്ലറ വിൽപന ശാലകൾ, പൊതുമാർക്കറ്റുകൾ, റസ്റ്റോറൻറുകൾ, കഫേകൾ, ബാർബർ ഷാപ്പുകൾ, വനിത ബ്യൂട്ടി സലൂണുകൾ എന്നീ സ്ഥാപനങ്ങൾ ഇതിലുൾപ്പെടും. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനു മന്ത്രാലയത്തിനു കീഴിലെ ശ്രമങ്ങൾ തുടരുകയാണെന്നും മുനിസിപ്പൽ, ഗ്രാമ, ഭവന മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - From August 1, only vaccinated people will be allowed to enter Saudi institutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.