ജിദ്ദ: തിങ്കളാഴ്ച പുലർച്ച ജിദ്ദക്ക് സമീപമുള്ള പെട്രോൾ വിതരണ കേന്ദ്രത്തിലെ ഇന്ധന ടാങ്കിന് നേരെ യമൻ വിമത സായുധ സംഘമായ ഹൂതികൾ നടത്തിയ ആക്രമണത്തെ അപലപിച്ച് ലോകം. വിവിധ രാജ്യങ്ങളും അന്തർദേശീയ സംഘടനകളും ശക്തമായ പ്രതിഷേധം അറിയിച്ചു. യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഇൗജിപ്ത്, ജോർഡൻ, പാകിസ്താൻ എന്നീ രാജ്യങ്ങൾക്ക് പുറമെ യമൻ ഗവൺമെൻറ്, ഒ.െഎ.സി, അറബ് ലീഗ്, ഗൾഫ് സഹകരണ കൗൺസിൽ, അറബ് പാർലമെൻറ്, അറബ് ആഭ്യന്തര മന്ത്രിമാരുടെ ജനറൽ സെക്രേട്ടറിയേറ്റ് എന്നിവയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
എല്ലാവരും സൗദി അറേബ്യക്ക് പൂർണ പിന്തുണയും െഎക്യദാർഢ്യവും പ്രഖ്യാപിച്ചു. ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ആക്രമണം തീവ്രവാദ, അട്ടിമറി ശ്രമങ്ങളുടെ പുതിയ തെളിവാണെന്ന് യു.എ.ഇ പറഞ്ഞു. മേഖലയുടെ സുരക്ഷയും സ്ഥിരതയും ദുർബലപ്പെടുത്തുകയാണ് ലക്ഷ്യം. ആക്രമണത്തെ അപലപിച്ച അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗെയ്ത് ഭീകര പ്രവർത്തനമായാണ് ഇതിനെ കാണുന്നതെന്നും എല്ലാതരത്തിലുള്ള ഭീകരതയെയും തള്ളിക്കളയുകയാണെന്നും വ്യക്തമാക്കി.
സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള അന്യായമായ ആക്രമങ്ങളുടെ തുടർച്ചയാണ് ജിദ്ദയിലേതെന്നും ഉൗർജ വിതരണവും സൗദിയുടെ സുരക്ഷയും സ്ഥിരതയും അപകടത്തിലാക്കാനുള്ള ശ്രമമാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ് താവനയിൽ പറഞ്ഞു. സൗദിയിൽ സ്ഥിരതയും സമാധാനവും സ്ഥാപിക്കാനുള്ള എല്ലാ നടപടികൾക്കും കുവൈത്തിെൻറ പൂർണ പിന്തുണയുണ്ടാകുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
സുപ്രധാന സ്ഥാപനങ്ങൾക്കെതിരെ ഭീകരസംഘങ്ങൾ നടത്തുന്ന അട്ടിമറിശ്രമങ്ങളെ പൂർണമായും നിരാകരിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്യുന്നതായി ഇൗജിപ്ത് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇൗ ആക്രമണം ഭീരുക്കളുടേതാണെന്നും എന്നാൽ ഭീകരതയാണതെന്നും ആഗോള ഉൗർജ വിതരണത്തെയും എണ്ണ വിലയേയും ലക്ഷ്യമിട്ടുള്ളതാണെന്നും അറബ് പാർലമെൻറ് പ്രസിഡൻറ് ആദിൽ അബ്ദുറഹ്മാൻ അൽഅസൂമി പറഞ്ഞു.
തീവ്രവാദത്തെ നേരിടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പിന്നിൽ പ്രവർത്തിക്കുന്നവർ ആരാണെങ്കിലും അവർക്കെതിരെ അന്താരാഷ്ട്ര സമൂഹം നിലകൊള്ളണമെന്നും പ്രസ്താവനയിൽ പറഞ്ഞു. സൗദിയെ മാത്രമല്ല ഗൾഫ് മേഖലയുടെ സുരക്ഷയെയും ലക്ഷ്യംവെക്കുന്നതാണ് ഹൂതികളുടെ ആക്രമണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് അൽഹജ്റഫ് പറഞ്ഞു. മേഖലയുടെ സുരക്ഷയും സമാധനവും അസ്ഥിരപ്പെടുത്താൻ ഇറാൻ പിന്തുണയോടെ ഹൂതികൾ നിരന്തരം നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ഉറച്ചുനിൽക്കണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. സംഭവത്തെ ശക്തമായി അപലപിക്കുകയാണെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.െഎ.സി സെക്രേട്ടറിയറ്റ് പറഞ്ഞു. ഇത്തരം ഭീകരാക്രമണ ശ്രമങ്ങളെ നേരിടാനുള്ള എല്ലാ നടപടികൾക്കും സൗദി അറേബ്യക്ക് ഒ.െഎ.സിയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും വ്യക്തമാക്കി. ബഹ്റൈൻ വിദേശകാര്യ മന്ത്രാലയവും സംഭവത്തെ അപലപിക്കുകയും സൗദി അറേബ്യക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സൗദിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച്, ആക്രമണത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡെമിനിക് റാബും അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.