'ഭാ​വി നി​ക്ഷേ​പ സം​രം​ഭം': നാ​ലാം ആ​ഗോ​ള നി​ക്ഷേ​പ​സം​ഗ​മം

റി​യാ​ദ്​: സൗ​ദി​യി​ലെ നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ളും സാ​ധ്യ​ത​ക​ളും ലോ​ക​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ആ​ഗോ​ള നി​ക്ഷേ​പ സം​ഗ​മം (ഫ്യൂ​ച്ച​ര്‍ ഇ​ന്‍വെ​സ്​​റ്റ്​​മെൻറ്​ ഇ​നീ​ഷ്യേ​റ്റി​വ്) കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​െൻറ നേ​തൃ​ത്വ​ത്തി​ൽ​ ഇൗ ​മാ​സം റി​യാ​ദി​ൽ ന​ട​ക്കും. സൗ​ദി പ​ബ്ലി​ക്​ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ഫ​ണ്ടാ​ണ്​ (പൊ​തു​നി​ക്ഷേ​പ നി​ധി) സം​ഘാ​ട​ക​ർ.

ലോ​ക​ത്തെ മു​ഴു​വ​ൻ സൗ​ദി​യി​ലെ നി​ക്ഷേ​പ​രം​ഗ​ത്തേ​ക്ക്​ ക്ഷ​ണി​ക്കു​ന്ന ഇൗ ​സം​ഗ​മ​ത്തി​െൻറ നാ​ലാം എ​ഡി​ഷ​നാ​ണ്​ റി​യാ​ദി​ൽ 27, 28 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന​ത്. കോ​വി​ഡ് മാ​റ്റി​മ​റി​ച്ച ലോ​ക​ക്ര​മ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും പു​തു​യു​ഗ​മാ​ണി​നി എ​ന്ന്​ സൂ​ച​ന ന​ൽ​കു​ക​യും ചെ​യ്യു​ന്ന 'ന​വീ​ന ന​വോ​ത്ഥാ​നം'​എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് ഇ​ത്ത​വ​ണ പ്ര​ധാ​ന ച​ർ​ച്ച​ക​ൾ. 2020 ഒ​ക്​​ടോ​ബ​ർ 28, 29 തീ​യ​തി​ക​ളി​ൽ റി​യാ​ദി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന സ​മ്മേ​ള​നം കോ​വി​ഡ് കാ​ര​ണ​മാ​ണ്​ ജ​നു​വ​രി​യി​ലേ​ക്ക്​ മാ​റ്റി നി​ശ്ച​യി​ച്ച​ത്. ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളും വ്യ​വ​സാ​യ​സം​രം​ഭ​ക​രു​മാ​യി 140 ക്ഷ​ണി​താ​ക്ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ലെ നി​ക്ഷേ​പ വി​ക​സ​ന​സാ​ധ്യ​ത​ക​ളാ​ണ് സ​മ്മേ​ള​നം ച​ർ​ച്ച​ചെ​യ്യു​ക. 27ന് ​സൗ​ദി പ​ബ്ലി​ക്​ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ഫ​ണ്ട്​ ഗ​വ​ര്‍ണ​ര്‍ യാ​സി​ര്‍ ഒ. ​അ​ല്‍ റു​മ​യ്യാ​െൻറ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​ത്തോ​ടെ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കും.

കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ലെ സാ​മ്പ​ത്തി​ക സ്ഥി​തി​യും വി​ക​സ​ന നി​ക്ഷേ​പ​സാ​ധ്യ​ത​ക​ളും സം​ബ​ന്ധി​ച്ച്​ വി​ശ​ദ​മാ​യ ആ​ലോ​ച​ന​ക​ളും ച​ർ​ച്ച​ക​ളും ര​ണ്ടു ദി​വ​സ​വും ന​ട​ക്കും. 60 പ്ര​ഭാ​ഷ​ക​രും സം​രം​ഭ​ക​രും ഉ​ച്ച​കോ​ടി​യി​ൽ നേ​രി​ട്ടെ​ത്തും. ബാ​ക്കി​യു​ള്ള 80 പേ​ർ വെ​ർ​ച്വ​ലാ​യാ​ണ് സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ക്കു​ക. ഇ​വ​ർ​ക്കാ​യി ന്യൂ​യോ​ർ​ക്​, പാ​രി​സ്, ബെ​യ്​​ജി​ങ്, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക ഓ​ൺ​ലൈ​ൻ ഹ​ബ്ബൊ​രു​ക്കി​യി​ട്ടു​ണ്ട്. സൗ​ദി​യു​ടേ​തി​ന് പു​റ​മെ ബ്രി​ട്ട​ൻ, യൂ​റോ​പ്പ്, ജി.​സി.​സി എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ന്ത്രി​മാ​ർ സ​മ്മേ​ള​ന​ത്തി​ലു​ണ്ടാ​കും.

ലോ​ക​ത്തെ വ​ൻ​കി​ട സം​രം​ഭ​ക​രും സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ഇ​ന്ത്യ​യി​ൽ​നി​ന്നു വ്യ​വ​സാ​യ പ്ര​മു​ഖ​ൻ മു​കേ​ഷ് അം​ബാ​നി സം​സാ​രി​ക്കും. സൗ​ദി​യി​ലെ നി​ക്ഷേ​പ​സാ​ധ്യ​ത പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശി​ച്ച്​ കി​രീ​ടാ​വ​കാ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 'ഫ്യൂ​ച്ച​ര്‍ ഇ​ന്‍വെ​സ്​​റ്റ്​​മെൻറ്​ ഇ​നീ​ഷ്യേ​റ്റി​വ്​'​എ​ന്ന പേ​രി​ൽ ആ​ഗോ​ള നി​ക്ഷേ​പ​സം​ഗ​മ​ത്തി​ന്​ 2017ലാ​യി​രു​ന്നു തു​ട​ക്കം.

Tags:    
News Summary - ‘Future Investment Initiative’: The fourth global investment initiative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.