കുവൈത്ത് സിറ്റി: ഫ്യൂച്ചർ സേവിങ്സ് ആൻഡ് ഇൻവെസ്റ്റ്മെൻറ് (എഫ്.എസ്.ഐ) ആഭിമുഖ്യത്തിൽ ഫർവാനിയ ബദർ അൽ സമ മെഡിക്കൽ സെൻററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് എഫ്.എസ്.ഐ, ഫിൽസ് അംഗങ്ങൾ ഉൾപ്പെടെ 150ലേറെ പേർക്ക് പ്രയോജനം ചെയ്തു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം മുൻ പ്രസിഡൻറ് ഡോ. അമീർ അഹ്മദ് ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഐ ചെയർമാൻ റൗഫ് മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. അംഗങ്ങൾക്കുള്ള കാർഡ് വിതരണം മുഖ്യരക്ഷാധികാരി നാസർ അൽ മഷ്ഹൂർ തങ്ങൾ നിർവഹിച്ചു. അബ്ദുൽ റസാഖ് അയ്യൂർ, ഹാരിസ് വള്ളിയോത്ത്, ഷരീഫ് ഒതുക്കുങ്ങൽ, നാസർ തളിപ്പറമ്പ്, സാദിഖ് തൈവളപ്പിൽ, അലി അക്ബർ കറുത്തേടത്ത്, റാഫി ആലിക്കൽ, ഷാജഹാൻ തിരുവനന്തപുരം, ബദർ അൽ സമ ബിസിനസ് ഡെവലപ്മെൻറ് കോഒാഡിനേറ്റർ അനസ് തുടങ്ങിയവർ സംസാരിച്ചു. അസീസ് പേരാമ്പ്ര സ്വാഗതവും അബ്ദുൽ റസാഖ് മുന്നിയൂർ നന്ദിയും പറഞ്ഞു. ഇസ്മായിൽ വള്ളിയോത്ത്, ടി.വി. ഫൈസൽ, അയ്യൂബ് പുതുപ്പറമ്പ്, മുനീർ പെരുമുഖം, കബീർ തളങ്കര, റഷീദ് മസ്താൻ, അസീസ് തളങ്കര തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.