റിയാദ് അൽഖുബ്റയിൽ ഹരിതവത്കരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ പാർക്കുകൾ
ബുറൈദ: ഖസീം പ്രവിശ്യയിലെ റിയാദ് അൽഖുബ്റയിൽ പാർക്കുകളും ഉദ്യാനങ്ങളും മൈതാനങ്ങളും പൊതുവിടങ്ങളും ഹരിതവത്കരിക്കുന്നതിനും ആളുകൾക്ക് വിശ്രമിക്കാനും ഉല്ലസിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കാനുമുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി.
വേനലവധിക്കാലത്ത് പ്രദേശവാസികൾക്ക് സമയം ചെലവിടാൻ സൗകര്യപ്രദമായ ഉല്ലാസകേന്ദ്രങ്ങൾ ഒരുക്കുകയായിരുന്നു ലക്ഷ്യം. മേഖലയിൽ ആറ് ഉദ്യാനങ്ങളാണ് അറ്റകുറ്റപ്പണി പൂർത്തിയാക്കി ഹരിതവത്കരിച്ചത്.
3,800 മീറ്റർ നീളത്തിൽ പെയിന്റിങ്ങുകൾ ഒരുക്കി. 325 വിളക്കുമരങ്ങൾ സ്ഥാപിച്ചു. മരങ്ങൾ വെട്ടിയൊരുക്കി. തെരുവുകളും ചത്വരങ്ങളും ശുചീകരിച്ചു. കുട്ടികൾക്ക് വേണ്ടി കളിയുപകരണങ്ങൾ ഒരുക്കി. നിലവിലുണ്ടായിരുന്നവയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.