ഗസ്സ ആക്രമണം; അറബ്​ ഉച്ചകോടി റിയാദിൽ നവംബർ 11ന്​

ജിദ്ദ: ഫലസ്​തീനിലെ ഇസ്രായേൽ ആക്രമണം ചർച്ച ചെയ്യുന്നതിന്​ നവംബർ 11 ന് റിയാദിൽ അറബ്​ രാജ്യങ്ങളുടെ കൂട്ടായ്​മ അടിയന്തര ഉച്ചകോടി ചേരുന്നു. അറബ്​ ലീഗ് ജനറൽ സെക്രട്ടേറിയേറ്റാണ് ഇക്കാര്യം അറിയിച്ചത്. ഫലസ്​തീെൻറയും സൗദി അറേബ്യയുടെയും അഭ്യർഥന മാനിച്ചാണ്​ അടിയന്തിര ഉച്ചകോടി വിളിച്ചുക്കൂട്ടുന്നത്​.

അറബ്​ ലീഗ്​ ഉച്ചകോടിയായി തന്നെ അസാധാരണമായ സമ്മേളനം നടത്തണമെന്ന ഫലസ്തീനിൽ നിന്നും സൗദി അറേബ്യയിൽ നിന്നും ഔദ്യോഗികമായി ആവശ്യമുണ്ടായതായി അറബ്​ ലീഗ്​ സെക്ര​േട്ടറിയേറ്റ്​ പറഞ്ഞു. ലീഗി​െൻറ 32-ംാ സെഷ​െൻറ അധ്യക്ഷ ചുമതലയുള്ള സൗദി അറേബ്യയുടെ അധ്യക്ഷതയിലാണ്​ ഉച്ചകോടി നടക്കുക.

ഒക്‌ടോബർ ഏഴ്​ മുതൽ ഗസ്സയിൽ ഫലസ്‌തീനിയൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് തിങ്കളാഴ്‌ച ജനറൽ സെക്രട്ടേറിയറ്റിന് ഫലസ്‌തീനിൽനിന്നും സൗദി അറേബ്യയിൽനിന്നും ഔദ്യോഗിക അഭ്യർഥന ലഭിച്ചിട്ടുണ്ടെന്ന്​ അറബ്​ ലീഗ്​ അസിസ്​റ്റൻറ്​ സെക്രട്ടറി ജനറൽ അംബാസഡർ ഹുസാം സക്കി പറഞ്ഞു. ഫലസ്​തീൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ അഭ്യർഥന​ അറബ്​ ലീഗ്​ അംഗരാജ്യങ്ങൾക്ക്​ നൽകിയതായും വിതരണം ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Gaza Attack; Arab summit in Riyadh on November 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.