ഇറാനെ നിലക്ക് നിർത്തണം; അമേരിക്കക്ക് പിന്തുണ- ജി.സി.സി, അറബ് ഉച്ചകോടി

മക്ക: പശ്ചിമേഷ്യയിൽ അസമാധാനം സൃഷ്ടിക്കുന്ന ഇറാനെ നിലക്ക് നിര്‍ത്താന്‍ അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ക്ക് മ ക്കയിലെ സഫ കൊട്ടാരത്തിൽ ചേര്‍ന്ന ജി സി സി അടിയന്തര ഉച്ചകോടിയും അറബ് ഉച്ചകോടിയും പിന്തുണ പ്രഖ്യാപിച്ചു. അതേ സമയം യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ഉച്ചകോടി വ്യക്തമാക്കി. മേഖലയുടെ സമാധാനത്തിന് തുരങ്കം വെക്കുകയാണ് ഇറാന്‍ എന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. ഉറച്ച നിലപാടില്ലാത്തതാണ് ഇതിന് കാരണം. ഇറാനെ നിലക്ക് നിര്‍ത്താന്‍ ലോക രാജ്യങ്ങള്‍ ഒന്നിച്ച് നിലകൊള്ളണമെന്നും സൽമാൻ രാജാവ് പറഞ്ഞു.

ഫലസ്തീനുള്ള പിന്തുണ ആവര്‍ത്തിച്ച ഉച്ചകോടി സിറിയയിലെ ഇറാന്‍ ഇടപെടലിനെ വിമര്‍ശിച്ചു. വെള്ളിയാഴ്ച നടക്കുന്ന 56 ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിലും ഇറാനാകും പ്രധാന ചര്‍ച്ച. ഇറാനെതിരായ പ്രമേയം തയാറാക്കുന്നതില്‍ നിന്ന് ഇറാഖ് വിട്ടു നിന്നു. അതേ സമയം, ഉപരോധം രണ്ട് വര്‍ഷം പിന്നിട്ട ശേഷമെത്തിയ ഖത്തര്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യം ഉച്ചകോടിയില്‍ ശ്രദ്ധേയമായി.

കപ്പലാക്രമണത്തി​​െൻറയും അരാംകോ എണ്ണക്കുഴൽ ആക്രമണത്തിേൻറയും പശ്ചാത്തലത്തിലാണ് സൗദി മുൻകൈയെടുത്ത് അടിയന്തിര ജി സി സി ഉച്ചകോടി വിളിച്ചു ചേര്‍ത്തത്. മേഖലയില്‍ അസ്വസ്ഥത പടരുന്ന സാഹചര്യത്തില്‍ ഇറാനെതിരെ യു എസ് നടത്തുന്ന നീക്കങ്ങള്‍ക്ക് ഉച്ചകോടി പിന്തുണ പ്രഖ്യാപിച്ചു. അടിയന്തിര ജി.സി.സി യോഗത്തിന് ശേഷം അറബ് ഉച്ചകോടിയും ഇറാനെതിരായ പ്രമേയത്തെ പിന്താങ്ങിയപ്പോള്‍ പ്രമേയം തയാറാക്കുന്നതില്‍ നിന്ന് വിട്ടു നിന്നതായി ഇറാഖ് അറിയിച്ചു. വ്യാഴാഴ്ച രാത്രിയയിരുന്നു ഇരു ഉച്ചകോടികളും.

Tags:    
News Summary - GCC Summitt slams Iran Supports US-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.