റിയാദ്: ഓടിക്കൊണ്ടിരിക്കുമ്പോൾ വാഹനത്തിൽനിന്ന് ഇറങ്ങുകയോ അതിൽ കയറുകയോ ചെയ്യരുതെന്ന് പൊതുസുരക്ഷ വിഭാഗം വാഹന ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് പൊതുസുരക്ഷ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
വാഹനങ്ങൾ ഓടുമ്പോൾ ഇറങ്ങുകയോ കയറുകയോ ചെയ്യുന്നത് ട്രാഫിക് ലംഘനമാണ്. അത് ജീവൻ അപകടത്തിലാക്കുകയും ട്രാഫിക് കുരുക്കുണ്ടാക്കുകയും ചെയ്യും. ഇതിന് 1,000 മുതൽ 2,000 റിയാൽ വരെ പിഴ ചുമത്തുമെന്നും പൊതുസുരക്ഷ വിഭാഗം വ്യക്തമാക്കി.
സഞ്ചരിക്കുന്ന വാഹനത്തിൽ ഇങ്ങനെ ചെയ്യുന്നത് ട്രാഫിക് നിയമലംഘന പട്ടികയിലെ അഞ്ചാമത്തെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻവശത്തെ നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കുക, റെയിൽവേ ലൈനുകളിൽ നിർത്തുക, നടപ്പാതകളിലൂടെ ഡ്രൈവിങ് നടത്തുക, നിരോധിത സ്ഥലങ്ങളിൽ ഓവർടേക്കിങ് നടത്തുക എന്നിവയും ഇക്കൂട്ടത്തിലുള്ള കുറ്റങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.