മദീന: മസ്ജിദുന്നബവിയിൽ നടക്കുന്ന ഖുർആൻ സ്റ്റഡി സർക്കിളുകൾ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ സന്ദർശിച്ചു. സർക്കിളുകളുടെ ജനറൽ സൂപ്പർവൈസറും പള്ളി ഇമാമുമായ ശൈഖ് അബ്ദുൽ മുഹ്സിൻ ബിൻ മുഹമ്മദ് അൽഖാസിമിനൊപ്പമാണ് ഗവർണറുടെ സന്ദർശനം. കുട്ടികളും മുതിർന്നവരുമായി നിരവധി പേരാണ് മസ്ജിദുന്നബവിയിലെ ഖുർആൻ സ്റ്റഡി സർക്കിളിൽ പഠിച്ചുവരുന്നത്. ബധിര, മൂക, അന്ധ വിഭാഗത്തിലെ വിദ്യാർഥികൾക്ക് പ്രത്യേക ഖുർആൻ പഠന സംവിധാനങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.