അൽഐൻ: ലോക്ഡൗൺ കാലത്ത് മത വിദ്യാഭ്യാസം മുടക്കാതെ അൽഐൻ ഗ്രേസ് വാലി ഇന്ത്യൻ സ്കൂളിലെ വാദി റഹ്മ മദ്റസ. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിൽ പതിറ്റാണ്ടായി പ്രവർത്തിക്കുന്ന മദ്റസയുടെ പുതിയ അധ്യയന വർഷാരംഭം സമസ്ത കേരള ജംഇയത്തുൽ മുഅല്ലിമീൻ മുഖ്യ കാര്യദർശിയും ദാറുൽഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വി.സിയുമായ ഡോ. ബഹാഉദ്ദീൻ നദ്വി ഓൺലൈനിലൂടെ നിർവഹിച്ചു.
നൂതന വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പഠനം കൂടുതൽ ക്രിയാത്മകമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
വാദി റഹ്മ ചെയർമാൻ പൂക്കോയ തങ്ങൾ ബാ അലവി അധ്യക്ഷത വഹിച്ചു. എം.ഡി ഇ.കെ. മൊയ്തീൻ ഹാജി, ഗ്രേസ്വാലി പ്രിൻസിപ്പൽ ഡോ. ഇബ്രാഹിം, മദ്റസ പ്രധാനാധ്യാപകൻ ബഷീർ ഹുദവി തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ കലാ പ്രകടനങ്ങളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.